
കൂലിപ്പണിക്കാരായ ദിൽദാർ അലിയും സുരേന്ദ്രകുമാറും പയ്യന്നൂരിലെ എസ് ബി ടി ബാങ്കിൽ കൈയിലുള്ള പണം നിക്ഷേപിക്കാനായി നൽക്കുന്നതിനിടെയാണ് ടവലിൽ പൊതിഞ്ഞ ഒരു കെട്ടുമായി ഒരാളെത്തിയത്. വന്നയാൾ ടവൽ തുറന്ന് മുകളിലെ പഴയ 500 രൂപ കാണിച്ചു. ഒരു ലക്ഷം രൂപയുള്ള 500ന്റെ ഈ കെട്ട് എടുത്ത് പകരം കൈയിലുള്ള പുതിയ 2000 രൂപ നോട്ട് നൽകാനായിരുന്നു ആവശ്യം. 2000 നൽകുന്നതിന് മുൻപ് കെട്ട് വാങ്ങി തുറന്നപ്പോഴാണ് ചതി മനസ്സിലായത്.
ആദ്യത്തെ 500 രൂപ നോട്ടിന് താഴെ മുഴുവൻ നോട്ടിന്റെ വലിപ്പത്തിൽ വെട്ടിയുണ്ടാക്കിയ കടലാസുകൾ. കള്ളി പൊളിഞ്ഞതോടെ പറ്റിക്കാനെത്തിയയാൾ ഓടി രക്ഷപ്പെട്ടു. വിവരം പൊലീസിൽ ഇവർ തന്നെ അറിയിക്കുകയും ചെയ്തു.
പ്രദേശത്തെ സ്ഥിരം ചെറുകിട കുറ്റവാളിയാണ് സംഭവത്തിന് പിറകിലെന്ന് സൂചനയുണ്ട്. എന്തായാലും അതിമോഹം കാരണം, പഴയതാണെങ്കിലും കൈയിലുള്ള അഞ്ഞൂറും, നോട്ടിന്റെ രൂപത്തിൽ ഇത്രയും കടലാസ് വെട്ടിയുണ്ടാക്കാനെടുത്ത അധ്വാനവും തട്ടിപ്പുകാരന് പാഴായത് മാത്രം മിച്ചം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam