എച്ച്.എം.എല്‍ കമ്പനിക്ക് യൂക്കാലി മുറിയ്ക്കാന്‍  അനുമതി; വാഹനം നാട്ടുകാര്‍ തടഞ്ഞു

By Web DeskFirst Published Mar 5, 2018, 10:17 PM IST
Highlights
  • വനംവകുപ്പിനെതിരേ പ്രതിക്ഷേധം ശക്തം
     

ഇടുക്കി : നട്ടുവളര്‍ത്തിയ മരം മുറിയ്ക്കാന്‍ പ്രദേശവാസികള്‍ക്ക്  അനുമതി നിക്ഷേധിക്കുമ്പോള്‍ എച്ച് എം എല്‍ കമ്പനിയ്ക്ക് തോട്ടത്തില്‍ നിന്നും മരം മുറിക്കാന്‍ അനുമതി. വനംവകുപ്പിന്‍റെ ഇരട്ടത്താപ്പിനെതിരെ ചിന്നക്കനാലില്‍ തോട്ടത്തില്‍ നിന്നും മുറിച്ച മരം കയറ്റിവന്ന വാഹനം നാട്ടുകാര്‍ തടഞ്ഞു. വാഹനത്തിലെ തടികള്‍ തിരിച്ചിറക്കി. പതിറ്റാണ്ടുകളായി ചിന്നക്കനാലടക്കമുള്ള മേഖലകളിലെ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ യൂക്കാലി അടക്കമുള്ള മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ അനുമതി നല്‍കാത്തതിനെതിരേ ഹൈറേഞ്ച് മേഖളയില്‍ വലിയ പ്രതിക്ഷേധം ഉയര്‍ന്ന് വന്നിരുന്നു.

എന്നാല്‍ ഇത് അനുവദിക്കാത്ത വനംവകുപ്പ്  ചിന്നക്കനാലില്‍ എച്ച് എം എല്‍ കമ്പനിയുടെ തോട്ടത്തില്‍ നിന്നും വന്‍തോതില്‍ യൂക്കാലി മരങ്ങങ്ങള്‍ മുറിയ്ക്കുന്നതിന്  അനുമതി നല്‍കി. റോഡ് നിര്‍മ്മിക്കുന്നതിനും വീട് വയ്ക്കാന്‍ മരം മുറിയ്ക്കുന്നതിനും വിലങ്ങുതടിയായി നില്‍ക്കുന്ന വനംവകുപ്പ് നിലവില്‍ എച്ച് എം എല്‍ കമ്പനിയിക്ക് മരംമുറിയ്ക്കുന്നതിന് അനുമതി നല്‍കിയത് കര്‍ഷകരെ ചൊടിപ്പിച്ചു. മരംകയറ്റിയ വാഹനം വരുന്നുണ്ടെന്ന് വിവരം ലഭിച്ച നാട്ടുകാര്‍ ചിന്നക്കനാലില്‍ കൂട്ടമായെത്തുകയും വാഹനം തടയുകയുമായിരുന്നു.

സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കന്മാരും പ്രവര്‍ത്തകരും സ്ഥലത്തെത്തി ഇതോടെ പ്രതിക്ഷേധം ശക്തമാകുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ വാനത്തിലുണ്ടായിരുന്ന തടികള്‍ കെട്ടഴിച്ച് താഴെയിറക്കി മാറ്റിയിട്ടു. ഒരേ നാട്ടില്‍ രണ്ട് നീതി നടപ്പിലാക്കുന്നതിനെതിരേ വലിയ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം. 
 

click me!