രാഹുലിനെതിരെയുള്ള പുതിയ പരാതിക്കാരിക്ക് നേരെയും സൈബർ ആക്രമണം; കേസെടുക്കാൻ ഡിജിപിയുടെ നിർദേശം

Published : Jan 13, 2026, 11:16 AM IST
rahul mamkootathil case

Synopsis

സംഭവത്തിൽ കേസെടുക്കാൻ സൈബർ പൊലീസിന് ഡിജിപി നിർദേശം നൽകിയിരിക്കുകയാണ്. എഫ്ഐആറും റിമാൻഡ് റിപ്പോർട്ടുമുൾപ്പെടെ സൈബറിടത്തിൽ പ്രചരിക്കുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഏറ്റവുമൊടുവിൽ ബലാത്സം​ഗ പരാതി നൽകിയ യുവതിക്ക് നേരെയും സൈബർ ആക്രമണം. സംഭവത്തിൽ കേസെടുക്കാൻ സൈബർ പൊലീസിന് ഡിജിപി നിർദേശം നൽകിയിരിക്കുകയാണ്. എഫ്ഐആറും റിമാൻഡ് റിപ്പോർട്ടുമുൾപ്പെടെ സൈബറിടത്തിൽ പ്രചരിക്കുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. പരാതിക്കാരിക്കെതിരെ വൻതോതിലുള്ള സൈബർ അധിക്ഷേപമാണ് നടക്കുന്നതെന്ന് സൈബർ പൊലീസ് വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്പി പൂങ്കുഴലി തന്നെ ഡിജിപിക്ക് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. പരാതിക്കാരിയെ തിരിച്ചറിയുന്ന രീതിയിൽ വിലാസമുൾപ്പെടെ വെച്ചാണ് സൈബർ അധിക്ഷേപം രൂക്ഷമായിരിക്കുന്നത്. പരാതിക്കാരിയെ അധിക്ഷേപിക്കുന്ന വിവരം കോടതിയെയും അറിയിക്കും.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഴിഞ്ഞത്ത് ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; സിറ്റിങ് സീറ്റ് കൈവിട്ട് എൽഡിഎഫ്, യുഡിഎഫിന് മിന്നും വിജയം
ഇന്ത്യൻ വനിതാ ആർമി ഓഫിസർക്ക് യുഎൻ സെക്രട്ടറി ജനറൽ പുരസ്കാരം