
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെരെ 13 കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന ആരോപണങ്ങളില്‍ പാര്‍ട്ടി പ്രതിരോധത്തിലായിരിക്കുകയാണ്. ബിനോയ്‌ക്കെതിരായ പരാതിയില്‍ കുറ്റാന്വേഷണ കൂട്ടായ്മയായ ഇന്റര്‍പോള്‍ കേസെടുത്തിട്ടുണ്ടെന്ന് പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു.
ഇന്റര്‍പോള്‍ ആണ് അന്വേഷിക്കുന്നതെന്ന് കരുതി പ്രമുഖ മ്യൂസിക ബാന്റായ ഇന്റര്‍പോളിന് നേരെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ആക്രമണം. ഒരു കൂട്ടം മലയാളികള്‍ ചേര്‍ന്ന് ഇന്റര്‍പോളിന്റെ ഒഫീഷ്യല്‍ പേജില്‍ ചീത്ത വിളിയും ബഹളവുമാണ്. കൊടിയേരിയെയും മക്കളെയും തൊട്ട് കളിക്കണ്ട മുതല്‍ ആദ്യകാല സമര മുദ്രാവാക്യങ്ങള്‍ വരെ മുഴക്കിയാണ് ആക്രമണം.
സിപിഎം അണികളുടേതെന്ന പേരില്‍ വ്യാജ അക്കൗണ്ടുകളില്‍നിന്നാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാ്ല്‍ ചിലരാകട്ടെ ഇതറിയാതെ വന്ന് കമന്റ് ചെയ്യുന്നുമുണ്ട. എന്നാല്‍ മിക്ക കമന്റുകളും സിപിഎമ്മിനെതിരായ പരിഹാസമായാണ് ആക്രമണം നടത്തുന്നത്. യഥാര്‍ത്ഥ അന്വേഷണ കൂട്ടായ്മയായ ഇന്റര്‍പോളിന്റെ ഒഫീഷ്യല്‍ പേജിലും മലയാളികള്‍ മലയാളം കമന്റുകള്‍കൊണ്ട് നിറച്ചിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam