ദുഃഖ വെള്ളി ദിനത്തില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് തുടങ്ങിയവ ഒഴിവാക്കി സൈബര്‍ ഫാസ്റ്റ് ആചരിക്കണം

By Web DeskFirst Published Apr 13, 2017, 3:32 PM IST
Highlights

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ അന്ത്യഅത്താഴ സ്മരണയില്‍ ഇന്ന് പെസഹാ വ്യാഴം ആചരിച്ചു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടന്നു. പെസഹയോട് അനുബന്ധിച്ചുള്ള കാല്‍ കഴുകല്‍ ശുശ്രൂഷകള്‍ ദേവാലയങ്ങളില്‍ നടന്നു. ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍  മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ടി.വി തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒഴിവാക്കി സൈബര്‍ ഫാസ്റ്റ് ആചരിക്കണമെന്ന് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വിശ്വാസികളോട് ആവശ്യപ്പെട്ടു.

ക്രിസ്തു കുരിശ് മരണത്തിന് മുന്‍പ് 12 ശിഷ്യന്‍മാര്‍ക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നത്. അന്ത്യ അത്താഴത്തിന് മുമ്പ് ക്രിസ്തു ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ സ്മരണയില്‍ ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷ നടന്നു. കൊച്ചി സെന്‍റ് മേരീസ് ബസിലിക്കയില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയിലെ കാല്‍കഴുകള്‍ ശുശ്രൂഷക്ക് മലങ്കര സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കി. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭ സുനഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍  ദിയസ്കോറസിന്റെ കാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. ലത്തീന്‍ സഭയുടെ വിവിധ ദേവാലയങ്ങളില്‍ സ്‌ത്രീകളുടെയും കാലുകള്‍ കഴുകി. 

വൈകീട്ടത്തെ പ്രാര്‍ത്ഥനയ്‌ക്ക് ശേഷം പെസഹ അപ്പം മുറിച്ചതോടെ പെസഹ വ്യാഴത്തെ ചടങ്ങുകള്‍ക്ക് സമാപനമായി. ക്രിസ്തുവിന്‍റെ കുരിശ് മരണത്തിvdJzസ്മരണ പുതുക്കി വിശ്വാസികള്‍ നാളെ ദുഃഖവെള്ളി ആചരിക്കും. ദുഃഖ വെള്ളിയാഴ്ച ദിനത്തില്‍  മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ്, ടി.വി തുടങ്ങി എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഒഴിവാക്കി സൈബര്‍ ഫാസ്റ്റ് ആചരിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വിശ്വാസികളോട് ആവശ്യപ്പെട്ടു.

click me!