പൊതുമേഖല സ്ഥാപനമായ എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വലിയ തുക കുടിശ്ശിക വരുത്തിയതോടെയാണ് തീരുമാനം.
കൊച്ചി: കൊച്ചിയിലെ പൊതുമേഖല സ്ഥാപനമായ എച്ച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വലിയ തുക കുടിശ്ശിക വരുത്തിയതോടെയാണ് ഫ്യൂസ് ഊരാനുള്ള തീരുമാനവുമായി കെഎസ്ഇബി മുന്നോട്ട് പോയത്. അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എം എച്ച് ടി വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായില്ല. ഇതോടെയാണ് കടുത്ത തീരുമാനം ഉണ്ടായത്. 30 കോടി രൂപയ്ക്കടുത്ത് ആണ് കുടിശ്ശിക.

