ശശീന്ദ്രന്‍റെ ഫോണ്‍ സംഭാഷണം: ചാനലിനെതിരെ സൈബര്‍ സെല്ലില്‍ പരാതി

Published : Mar 29, 2017, 11:21 AM ISTUpdated : Oct 05, 2018, 12:36 AM IST
ശശീന്ദ്രന്‍റെ ഫോണ്‍ സംഭാഷണം: ചാനലിനെതിരെ സൈബര്‍ സെല്ലില്‍ പരാതി

Synopsis

തിരുവനന്തപുരം: ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ലൈംഗിക സംഭാഷണം പ്രക്ഷേപണം ചെയ്ത സ്വകാര്യ ചാനലിനെതിരെ സൈബര്‍ സെല്ലില്‍ പരാതി. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹമാനാണ് ചാനലിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

ഇലക്ട്രാണിക് മാധ്യമത്തിന്റെ ദുരുപയോഗത്തിനും നിയമ വിരുദ്ധമായി അശ്ലീല സംപ്രേഷണം നടത്തിയതിനും നടപടി എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.  മന്ത്രിയായിരുന്ന ശശീന്ദ്രന്റെ ഫോണ്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച നടപടി നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്്. 

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പുറമേ ഐപിസിയിലെ വിവിധ വകുപ്പുകളില്‍ പെടുത്തി ചുമത്താവുന്ന കുറ്റങ്ങളും, ഐറ്റി ആക്ടിന്റെ ലംഘനവും ഉണ്ടായി. ഇവയെല്ലാം പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ