
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിപ്പ് നേരത്തെ ലഭിച്ചിരുന്നതിനാൽ സാധ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് പി.പി മുഹമ്മദ് ഫൈസൽ എം.പി. മനുഷ്യജീവൻ നഷ്ടമാകാതിരിക്കാനുള്ള എല്ലാ മുന്നറിയിപ്പുകളും എടുത്തിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ആൾക്കാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൽപേനിയിൽ മാത്രം 167 പേരെ മാറ്റിപ്പാർപ്പിച്ചു. കൽപ്പേനി, മിനിക്കോയ് ദ്വീപുകളിലാണ് കനത്ത നാശനഷ്ടം ഉണ്ടായിരിക്കുന്നതെന്ന് ഫൈസൽ പറഞ്ഞു.
കവരത്തിയിൽ രണ്ടു ഉരുവിൽ മത്സ്യബന്ധനത്തിന് പോയിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. കപ്പൽ, ഫ്‌ളൈറ്റ് സർവീസുകൾ മുടങ്ങിയതോടെ ദ്വീപ് പൂർണമായും ഒറ്റപ്പെട്ട അവസ്‌ഥയിലാണ്. പക്ഷെ നാവിക സേന, തീരരക്ഷാ സേന, ദുരന്ത നിവാരണ ഏജൻസികൾ എന്നിവരെ കൃത്യമായി ഏകോപിപ്പിച്ച് രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നുണ്ട്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. കോടികളുടെ നഷ്ടമാണ് ഇതിനകം ദ്വീപിൽ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്തി ആവശ്യമായ സഹായം നൽകാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഹമ്മദ് ഫൈസൽ എം.പി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam