താടി വടിക്കാത്തിന് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി പരാതി

Published : Jul 15, 2016, 04:06 PM ISTUpdated : Oct 04, 2018, 10:30 PM IST
താടി വടിക്കാത്തിന് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതായി പരാതി

Synopsis

കഴിഞ്ഞ ദിവസം മുഹമ്മദ് നിസ്മലിനോട് താടി വടിച്ച് കോളേജില്‍ വരണമെന്ന് ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.താടി വടിക്കാതെ മുഹമ്മദ് നിസ്മല്‍ കോളേജിലെത്തിയപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതെന്നാണ് പരാതി. നാല്‍പ്പതോളം പേരടങ്ങുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം പറഞ്ഞ് വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്ന് മുഹമ്മദ് നിസ്മല്‍ പറയുന്നു.മര്‍ദ്ദനമേറ്റ മുഹമ്മദ് നിസമല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രാഥമിക ചികിത്സക്ക് ശേഷം വീട്ടിലെത്തിയെങ്കിലും രാത്രിയോടെ അവശനായി .തുടര്‍ന്ന് മുഹമ്മദ് നിസമലിനെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.

മുഹമ്മദ് നിസമലിന്‍റെ ബന്ധുക്കള്‍ കോളേജ് അധികൃതര്‍ക്കും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കളന്‍തോട് കെഎംസിടി പോളിടെക്നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഡി.ആര്‍ക്ക് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് നിസമല്‍ മന്‍സൂര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'
ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ; 'ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് മേഖലയിലെ അശാന്തിക്ക് കാരണമാകും'