അനുയായിയെ ബലാത്സംഗം ചെയ്തു; ആള്‍ദൈവം ദാത്തി മഹാരാജിനെ ചോദ്യം ചെയ്തു

Published : Sep 26, 2018, 09:39 AM ISTUpdated : Sep 26, 2018, 09:45 AM IST
അനുയായിയെ ബലാത്സംഗം ചെയ്തു; ആള്‍ദൈവം ദാത്തി മഹാരാജിനെ ചോദ്യം ചെയ്തു

Synopsis

ദില്ലിയിലെയും രാജസ്ഥാനിലെയും ആശ്രമങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടന്നാണ്  യുവതിയുടെ പരാതി. ദാത്തി മഹാരാജിനെതിരെയും ഇയാളുടെ മൂന്ന് സഹോദരന്മാര്‍ക്കെതിരെയുമാണ് പരാതി. താന്‍ ഇയാളുടെ അനുയായിയായിരുന്നെന്നും എന്നാല്‍ പീഡനത്തിനിരയായതോടെ രാജസ്ഥാനിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ദില്ലി: അനുയായിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ആള്‍ദൈവം ദാത്തി മഹാരാജിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ദില്ലിയിലെ ചാണക്യപുരിയില്‍ വെച്ച് രണ്ടുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ആള്‍ദൈവത്തെ വിട്ടയച്ചത്. ദാത്തി മഹാരാജിന്‍റെ അനുയായിയായിരുന്ന രാജസ്ഥാന്‍ സ്വദേശിയായ സ്ത്രീയാണ് ഇയാള്‍ക്കെതിരെ ബലാത്സംഗ പരാതി നല്‍കിയത്. 

ദില്ലിയിലെയും രാജസ്ഥാനിലെയും ആശ്രമങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ടന്നാണ്  യുവതിയുടെ പരാതി. ദാത്തി മഹാരാജിനെതിരെയും ഇയാളുടെ മൂന്ന് സഹോദരന്മാര്‍ക്കെതിരെയുമാണ് പരാതി. താന്‍ ഇയാളുടെ അനുയായിയായിരുന്നെന്നും എന്നാല്‍ പീഡനത്തിനിരയായതോടെ രാജസ്ഥാനിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യേശുവിനെ കാണിച്ച് നൽകാമെന്ന് അവകാശപ്പെട്ട് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ, കുപ്രസിദ്ധ പാസ്റ്റർക്ക് 200 വർഷം തടവ് ശിക്ഷ
പ്രാർത്ഥനാ ചടങ്ങിനിടെ കല്ലെറിഞ്ഞ് ആക്രമണം; കടക്കാട് സ്വദേശി അറസ്റ്റിൽ