മൃതദേഹം പൊതുശ്മശാനത്തില്‍ പ്രവേശിപ്പിച്ചില്ല; വീടിനോട് ചേര്‍ന്ന് സംസ്‌കാരം നടത്തി ദളിത് കുടുംബം

Published : Dec 26, 2017, 05:22 PM ISTUpdated : Oct 04, 2018, 07:09 PM IST
മൃതദേഹം പൊതുശ്മശാനത്തില്‍ പ്രവേശിപ്പിച്ചില്ല; വീടിനോട് ചേര്‍ന്ന് സംസ്‌കാരം നടത്തി ദളിത് കുടുംബം

Synopsis

മധ്യപ്രദേശ്: പൊതുശ്മശാനം ഉപയോഗിക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് മൃതദേഹം സംസ്‌കാരിക്കാന്‍ നിര്‍ബന്ധിതരായി ദളിത് കുടുംബം. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം. ലോഹ്‌രികപുര സ്വദേശി കപ്താന് സിങിന്റെ മൃതദേഹമാണ് പുരയിടത്തിനടുത്ത് സംസ്‌കരിക്കേണ്ടിവന്നത്.

ഗ്രാമത്തിലെ സവര്‍ണ്ണ വിഭാഗമാണ് മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്കാരിക്കാന്‍ അനുവദിക്കാതിരുന്നത്. പൊതുശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ ഒരു സംഘം ആളുകളെത്തി തടസപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്ഡിഎമ്മിനോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രധാന നിർദേശവുമായി സ്റ്റാലിൻ; ക്രിയാത്മക പ്രതിപക്ഷം ആകണമെന്നാണ് ആ​ഗ്രഹം, തന്റെ തീരുമാനം എംഎൽഎമാർ അംഗീകരിക്കണമെന്നും നിർദേശം
മമതക്ക് ഗുഡ് ബൈ; മന്ത്രിസഭയെ പുറത്താക്കി ഉത്തരവിറക്കി ഗവ‍‍ർണർ, സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ശുപാർശ