
കുതിരയെ വളര്‍ത്തുകയും കുതിരപുറത്ത് യാത്രചെയ്യുകയും ചെയ്‌തെന്ന കുറ്റത്തിന് ഗുജറാത്തില്‍ ദളിത് യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ചു കൊന്നു. ഗുജറാത്തിലെ ഭവന്‍നഗര്‍ ജില്ലയിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. ഫാമില്‍ പോയിവരുന്ന ആവശ്യങ്ങള്‍ക്കായി രണ്ട് മാസം മുമ്പാണ് പ്രദീപ് എന്ന ഇരുപത്തിയൊന്നുകാരന്‍ കുതിരയെ വാങ്ങിയത്. എന്നാല്‍ ദളിതനായ യുവാവ് കുതിരപ്പുറത്ത് സവാരിചെയ്യുന്നതിന് പ്രദേശത്തെ ഉയര്‍ന്ന് ജാതിയില്‍പ്പെട്ട ചിലർ ഭീഷണിപ്പെടുത്തിയതായി പ്രദീപ് അച്ഛനായ കലുഭായി പറഞ്ഞു.
ഇന്നലെ രാത്രിയോടെ പ്രദീപിനെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കുറച്ചകലെയായി കുതിരയുടെ മൃതശരീരവും കണ്ടെത്തി. കൃഷിയിടത്തില്‍ പോയി മടങ്ങിവരാമെന്ന് പറഞ്ഞാണ് പ്രദീപ് പോയത്. എന്നാല്‍ മകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതശരീരം കണ്ടെത്തിയത്.കേസില്‍ അയല്‍ഗ്രാമത്തില്‍ നിന്നുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കേസിന്റെ തുടരന്വേഷണത്തിനായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.എന്നാല്‍ കേസില്‍ കുറ്റക്കാരായവരെ കണ്ടെത്താതെ മൃതദേഹം കൈപ്പറ്റില്ലെന്ന തീരുമാനത്തിലാണ് പ്രദീപിന്റെ കുടുംബം