ദളിത് സ്ത്രീകൾ രാജ്യത്ത് അവഗണന നേരിടുന്നതായി പഠനം

By web deskFirst Published Jun 7, 2018, 9:54 AM IST
Highlights
  • ഇന്ത്യയിലെ ദളിത് സ്ത്രീകൾ അവഗണന നേരിടുന്നെന്ന് പഠന റിപ്പോർട്ട്
  • ദളിതർക്കിടയിലാണ് വിളർച്ച രോ​ഗം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.

ദില്ലി: ഇന്ത്യയിലെ ദളിത് സ്ത്രീകൾ അവഗണന നേരിടുന്നെന്ന് പഠന റിപ്പോർട്ട്. ആരോ​ഗ്യപരമായി ദളിത് സമൂഹത്തിലെ സ്ത്രീകൾ  ഉയര്‍ന്ന ജാതിക്കാരേക്കാള്‍ വളരെ പിന്നിലാണെന്നാണ് പഠനത്തിൽ പറയുന്നത്. ദളിത് സ്ത്രീകളുടെ മരണം ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് നേരത്തെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍ എഫ് എച്ച് എസ്) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദളിതർക്ക് അവകാശപ്പെട്ട വിദ്യാഭ്യാസ അവസരങ്ങൾ നിഷേധിക്കപ്പെടുന്നുതായി പഠനത്തിൽ പറയുന്നു.

സമൂഹത്തിലെ എല്ലാ രംഗത്തും ദളിതർ അവഗണന നേരിടുന്നു. ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്കുകള്‍ പ്രകാരം വിളര്‍ച്ച രോഗം അഥവാ അനീമിയ ഏറ്റവും കൂടുതലുള്ളത് 25-49 വയസുവരെ പ്രായമുള്ള സ്ത്രീകളിലാണെന്നാണ് പറയുന്നത്. ദളിതർക്കിടയിലാണ് വിളർച്ച രോ​ഗം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത്.

ആയൂര്‍ ദൈര്‍ഘ്യം 39 വയസ് ദളിത് സ്ത്രീകളുടെ മരണത്തിന് ശരാശരി 14.6 എന്നതാണ് കണക്ക്. ഉയര്‍ന്ന ജാതിയിലുള്ള യുവതികളേക്കാള്‍ വേഗത്തില്‍ ദളിത് സ്ത്രീകള്‍ മരിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദളിത് പഠനശാഖകള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ദളിത് സ്ത്രീകളുടെ ആയൂര്‍ ദൈര്‍ഘ്യം 39 വയസാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ജാതിയുടെ പേരിൽ ചികിത്സ നിഷേധിക്കുന്ന അവസ്ഥ ഇന്നും ഇന്ത്യയിലുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ചികിത്സ നിഷേധിക്കുന്നത് ഗുരുതര കുറ്റകൃത്യങ്ങളാണ് എങ്കിലും അവർക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണെന്ന് പഠനത്തിൽ പറയുന്നു. ദളിത് സ്ത്രീകളിൽ 70 ശതമാനവും വിവേചനം നേരിടുന്നവരാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
 

click me!