ജയിലില്‍ അടയ്ക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

By Asianet NewsFirst Published Jun 19, 2016, 1:37 AM IST
Highlights

കണ്ണൂര്‍: കണ്ണൂരില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ദളിത് യുവതികളില്‍  ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയില്‍  ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ജുന അപകടനില തരണം ചെയ്തു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാത്രിയോടെയായിരുന്നു ആത്മഹത്യ ശ്രമം.

ജയിലില്‍ ആയതിനെത്തുടര്‍ന്നുള്ള അപവാദ പ്രചാരണത്തെത്തുടര്‍ന്നാണ് അഞ്ജുന ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് സഹോദരി പറഞ്ഞു.

click me!