കാര്‍വജാളിന്‍റെ ലോകകപ്പ് പങ്കാളിത്വം ആശങ്കയില്‍

By Web DeskFirst Published May 27, 2018, 5:05 AM IST
Highlights

അതിനിടെ കാര്‍വജാലിന് പകരം ആഴ്‌സനല്‍ താരം ഹെക്റ്റര്‍ ബെല്ലാരിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യവും സ്പാനിഷ് ആരാധകരില്‍ നിന്നുയര്‍ന്നു. 

കീവ്:  സ്പാനിഷ് താരം ഡാനി കാര്‍വജാളിന്റെ ലോകകപ്പ് പങ്കാളിത്വം അനിശ്ചിത്വത്തില്‍. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളുമായുള്ള മത്സരത്തിനിടെ താരത്തിന് പരുക്കേറ്റതാണ് താരത്തെ വലയ്ക്കുന്നത്. ഹാംസ്ട്രിങ് ഇഞ്ചുറിയാണ് ഇടത് വിങ് ബാക്കായ കാര്‍വജാളിന്റെ ലോകകപ്പ് പങ്കാളിത്വം ആശങ്കയിലാക്കുന്നത്. കരഞ്ഞുക്കൊണ്ടായിരുന്നു കാര്‍വജാള്‍ കളം വിട്ടത്. 

ഇതേ മത്സരത്തില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലായും പരിക്കേറ്റ് പിന്മാറിയിരുന്നു. സാല പുറത്ത് പോയി ആറ് മിനിറ്റുകള്‍ക്ക് ശേഷമാണ് കാര്‍വജാല്‍ കളം വിട്ടത്. അതിനിടെ കാര്‍വജാലിന് പകരം ആഴ്‌സനല്‍ താരം ഹെക്റ്റര്‍ ബെല്ലാരിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യവും സ്പാനിഷ് ആരാധകരില്‍ നിന്നുയര്‍ന്നു. 

2016ലും താരത്തിന് ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പരിക്കേറ്റിരുന്നു. അന്ന് ഫൈനലിലേറ്റ പരിക്ക് യൂറോ കപ്പും താരത്തിന് നഷ്ടമാക്കി. സമാനമായ അനുഭവം ഇത്തവണയും ഉണ്ടാകുമോ എന്നാണ് ആശങ്ക.
 

click me!