കാനഡയിൽ മരിച്ച ഡാനി ജോസഫിന്റെ സംസ്കാരം ശനിയാഴ്ച

By Web DeskFirst Published Mar 29, 2018, 9:01 PM IST
Highlights
  • ഡാനിയെ കാണാതാവുന്നത് ഫെബ്രുവരി എട്ടിന്
  • മൃതദേഹം കണ്ടെത്തിയത് നയാഗ്ര വെള്ളച്ചാട്ടത്തിനടുത്ത്

ഇടുക്കി: കാനഡയിൽ മരിച്ച മനയത്ത് വീട്ടിൽ എം.എ.വർഗീസിന്റെയും ഷീന വർഗീസിന്റെയും മകൻ ഡാനി ജോസഫ് (20) ന്റെ സംസ്കാരം ശനിയാഴ്ച ചിത്തിരപുരം പള്ളിയിൽ നടക്കും. രാവിലെ 10 മണിയോടെ മൃതദേഹം മൂന്നാറിലെ വീട്ടിൽ എത്തിക്കും. രണ്ട് മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മൂന്നാർ പള്ളിയിൽ ചടങ്ങുകൾ പൂർത്തിയാക്കി ചിത്തിരപുരം പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.

ഫെബ്രുവരി എട്ട് വെള്ളിയാഴ്ചയാണ് കൂട്ടുകാരോടൊപ്പം പുറത്തുപോയ ഡാനിയെ കാണാതാകുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ എംബസി മുഖേനെ സര്‍ക്കാരിനെ സമീപിക്കുകയും നയാഗ്ര പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഡാനി അവസാനമായെത്തിയത് കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപത്താണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തുകയും മൊബൈല്‍ ലൊക്കേഷനിയില്‍ അപകടം സ്ഥീതീകരിക്കുകയും ചെയ്തിരുന്നു.

കടുത്ത മഞ്ഞുവീഴ്ചമൂലം ഒരുമാസം പിന്നിട്ടിട്ടുംവിദ്യാര്‍ത്ഥിയുടെ മ്യതദേഹം കണ്ടെത്താന്‍ കഴിയാതെവന്നതോടെ പോലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. മാര്‍ച്ചുമാസത്തില്‍ മഞ്ഞുരുകാന്‍ തുടങ്ങിയതോടെയാണ് മ്യതദേഹം കണ്ടെത്തിയത്. നയഗ്ര ആശുപത്രിയിലെത്തിച്ച മ്യതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മ്യതദേഹം പെട്ടെന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

2016 സെപ്റ്റംബര്‍ മാസമാണ് ഡാനി കുലിനറി മാനേജ്മെന്റ് കോഴ്സ് പഠിക്കുന്നതിനായി വിദേശത്തേയ്ക്ക് പോയത്. നയാഗ്ര കോളേജിലായിരുന്നു പഠനം. നയാഗ്രയിലെ വെള്ളച്ചാട്ടത്തിനു സമീപമുള്ള മുറെയ് സ്ട്രീറ്റിലായിരുന്നു താമസം. എന്നും വീട്ടിലേയ്ക്ക് വിളിക്കുമായിരുന്ന ഡാനിയുടെ ഫോണ്‍ വെള്ളിയാഴ്ച മുതല്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഫോണ്‍ കിട്ടായതായതോടെ സംശയം തോന്നിയ വീട്ടുകാര്‍ കൂട്ടുകാരുമായി ബന്ധപ്പെട്ടപ്പോളാണ് കാണാതായ വിവരം അറിയുന്നത്. 

click me!