വിദേശത്തുള്ള യുവതിയുമായി ബന്ധം; റേഡിയോ ജോക്കിയെ കൊല്ലാന്‍ ക്വട്ടേഷന്‍ വിദേശത്ത് നിന്ന്

Web Desk |  
Published : Mar 29, 2018, 08:31 PM ISTUpdated : Jun 08, 2018, 05:47 PM IST
വിദേശത്തുള്ള യുവതിയുമായി ബന്ധം; റേഡിയോ ജോക്കിയെ കൊല്ലാന്‍ ക്വട്ടേഷന്‍ വിദേശത്ത് നിന്ന്

Synopsis

വിദേശത്തുള്ള യുവതിയുമായുള്ള ബന്ധം ക്വട്ടേഷന് പിന്നില്‍ വിദേശത്തുള്ള യുവതിയുടെ ഭര്‍ത്താവ് മൂന്ന് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘത്തിന് ക്വട്ടേഷൻ നൽകിയത് വിദേശത്തുനിന്നാണെന്നുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചു. ആലുപ്പുഴയിലെ നാല് ക്വട്ടേഷൻ സംഘാംഗങ്ങളെ പൊലീസ് തിരിച്ചിറിഞ്ഞിട്ടുണ്ട്. ഇവർക്ക് സ്വിഫ്റ്റ് കാർ തരപ്പെടുത്തികൊടുത്ത മൂന്നു പേരെ കായംകുളത്തുനിന്നും കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. 

രാജേഷ് വിദേശത്തു ജോലി ചെയ്തിരുന്നപ്പോള്‍ ആലപ്പുഴ സ്വദേശിയായ ഒരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. രാജേഷുമായുള്ള ബന്ധം  സ്ത്രീയുടെ കുടുംബ ബന്ധം വേർപിരിയാനും ഇടയാക്കി.   സ്ത്രീയും ഭർത്താവും വിദേശത്തു നടത്തിവന്ന ബിനസ്സിൻറ തകർച്ചക്കും ഇത് കാരണമായി. രാജേഷിനെ ആക്രമിക്കുന്ന സമയത്തും വിദേശത്തുള്ള സ്ത്രീയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു. 

നിലവിളി കേട്ടുവെന്നും മറ്റൊരു സുഹൃത്തിനെ വിവരമറിച്ചത് താണെന്നും വിദേശത്തുള്ള സ്ത്രീ  പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സ്ത്രീയുടെ മൊഴിയും സാഹചര്യ തെളിവുമാണ് ക്വട്ടേഷൻ വിദേശത്തുനിന്നാകാമെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം നീങ്ങുന്നത്. രാജേഷിനെ കൊലപ്പെടുത്തിയതിന് സമീപമുള്ള ഒരു സഹകണ ബാങ്കിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതികള്‍ സഞ്ചരിച്ചതായി സംശയിക്കുന്ന ചുമന്ന സ്വിഫ്റ്റ് കാറിൻറെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.  പ്രതികള്‍ കേരളത്തിന് പുറത്തേക്ക് കടന്നതായാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സംവാദത്തിന് ത്രിൽ ഇല്ല; മുഖ്യമന്ത്രിയുമായുള്ള സംവാദം നടക്കാത്തതിൽ നിരാശയെന്ന് വിഡി സതീശൻ
സമാധാന ചർച്ചകൾക്കിടയിലും സൗദിക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം; മിസൈൽ, ഡ്രോൺ ആക്രമണം പ്രതിരോധിച്ചു