ചൂടുകനത്തു; കുവൈറ്റില്‍ ഈന്തപ്പഴക്കാലം

Published : Jul 28, 2017, 11:52 PM ISTUpdated : Oct 05, 2018, 03:52 AM IST
ചൂടുകനത്തു; കുവൈറ്റില്‍ ഈന്തപ്പഴക്കാലം

Synopsis

ചൂട് കനത്തതോടെ ഈത്തപ്പഴങ്ങള്‍ വിളവെടുപ്പിനു പാകമാകുന്നു. കൃഷിയിടങ്ങള്‍ കൂടാതെ രാജ്യത്തെ പ്രധാന റോഡിന് ഇരുവശങ്ങളിലായും പൂത്ത് നില്‍ക്കുന്ന കാഴ്ചയാണ് കുവൈത്തിലെങ്ങും.

ഈന്തപ്പനകളുടെ വിവിധ ജനുസ്സുകള്‍ ഉണ്ടെങ്കിലും    'അല്‍ ബര്‍ഹി അല്‍ അസ്ഫര്‍' എന്ന ഇനമാണ് കുവൈത്തിലെ താരം . രാജ്യത്തിന്റെ തനതു ഇനമായാണ് ഇത്   അറിയപ്പെടുന്നത് .    പാകമായി കിടക്കുന്നത് കണ്ടാല്‍ സ്വര്‍ണ്ണക്കളര്‍ പൂശിയതുപോലെ തോന്നിക്കും.  ഇവ പൂത്ത് നില്‍ക്കുന്ന കാഴ്ചയാണ് നാടെങ്ങും. എണ്ണ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇവ കൊണ്ട് കച്ചവടം നടത്തുകയായിരുന്നുവെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ  ഖലീഫ അല്‍ ഖറാഫി പറയുന്നു.

കൂടുതല്‍ പഴുത്ത് ഈത്തപ്പഴമായി കഴിക്കുന്നതിനേക്കാള്‍ ഇതിെന്റ റുതബ്, അതായത്,  വെളഞ്ഞ് നില്‍ക്കുന്ന അവസ്ഥയില്‍ കഴിക്കാനാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ ഇഷ്ടം. കാര്‍ഷിക മേഖലകളായ അബ്ദലിയിലും , വഫ്‌റയിലും ഇവയുടെ വലിയ തോട്ടങ്ങള്‍ തന്നെയുണ്ട് . വിളഞ്ഞു നില്‍ക്കുന്ന ഈന്തപ്പനകള്‍  കാണാന്‍ നിരവധി വിദേശികളാണ് കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'
ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി