എണ്‍പതുകാരിയായ അമ്മായിയമ്മയ്ക്ക് മരുമകളുടെ ക്രൂരമർദ്ദനം

Web Desk |  
Published : May 03, 2018, 10:46 AM ISTUpdated : Jun 08, 2018, 05:52 PM IST
എണ്‍പതുകാരിയായ അമ്മായിയമ്മയ്ക്ക് മരുമകളുടെ ക്രൂരമർദ്ദനം

Synopsis

എൺപതുകാരിയെ മുഖത്ത് ചെരുപ്പുകൊണ്ടടിച്ച് മരുമകൾ

പാലക്കാട്: പുതുപ്പരിയാരത്ത് വയോധികക്ക് മരുമകളുടെ ക്രൂര മർദ്ദനം. പറഞ്ഞത് അനുസരിക്കാത്തതിനാണ് മർദ്ദിച്ചതെന്നാണ് മരുമകൾ ശ്രീമതിയുടെ വാദം. 80 വയസ്സിനു മേൽ പ്രായമുള്ള സരോജിനിയുടെ മുഖത്തും ശരീരത്തിലും മകന്‍റെ ഭാര്യ ശ്രീമതി ചെരുപ്പുകൊണ്ട് പല തവണ അടിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

സരോജിനിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും മകൻ ഭാസ്കരന്‍റെ പേരിലേക്ക് മാറ്റിയ ശേഷമാണ് ഈ ക്രൂരത. രണ്ട് മക്കളാണ് സരോജിനിക്ക്. അടി കിട്ടാറുണ്ടെന്നും ഭക്ഷണം നൽകാറില്ലെന്നും അമ്മ പറയാറുണ്ടെന്നും വാടക വീട്ടിൽ തനിച്ച് താമസിക്കുന്ന തനിക്ക് അമ്മയെക്കൂടി നോക്കാനാവില്ലെന്നുമാണ് സരോജിനിയുടെ മകൾ പ്രേമയുടെ വാദം.

സരോജിനി നിരന്തരം മർദ്ദനമേൽക്കുന്നുണ്ടെന്ന് അയൽവാസികളും പറയുന്നു. ഏതാനും മാസം മുൻപ് സമാനമായ സംഭവം കണ്ണൂരിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അധ്യാപികയുടെ വീട്ടിൽ നിന്ന് ഒരു വർഷത്തിനിടെ കാണാതായത് 17 പവനും റാഡോ വാച്ചും; വീട്ടുജോലിക്കാരി പിടിയിൽ
ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു, കേരളത്തിൽ പുതുവർഷത്തിൽ മഴ സാധ്യത