
കരിപ്പുര്‍: ഈ വര്‍ഷം ഡിസംബറോടെ കരിപ്പുര്‍ വിമാനത്താവളത്തില്‍ നിന്നും പകലും വിമാനഗതാഗതം സാധ്യതമാകും. അതിനു മുന്‍പു തന്നെ കൂടുതല്‍ സര്‍വ്വീസുകള്‍ അനുവദിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ് വിമാനത്താവള അധികൃതര്‍.
നവംബറോടെ റണ്‍വേ നവീകരണം പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ഇതിനോടൊപ്പം തന്നെ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. റണ്‍വേ നവീകരണം 68 ശതമാനം പുര്‍ത്തിയായിക്കഴിഞ്ഞു.
പുതിയ ടെര്‍മ്മിനലിന്റ പണിയും ദൃതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. റണ്‍വേ നവീകരണം പുര്‍ത്തിയാക്കുന്നതിന് മുന്‍പു തന്നെ ഇപ്പോഴത്തെ പരിമിതിയില്‍ നിന്നുകൊണ്ട് അന്താരാഷ്‌ട്ര വിമാനസര്‍വ്വീസുകള്‍ ആരംഭിക്കാനും പദ്ധതിയിയുണ്ട്. ചെന്നൈയിലേക്ക് പുതിയ സര്‍വ്വീസ് തുടങ്ങാന്‍ സ്വകാര്യവിമാനക്കമ്പനി അപേക്ഷ നല്‍കിയിട്ടുണ്ട്. പകല്‍ 12 മണിക്ക് കരിപ്പുരിലെത്തുന്ന വിധത്തിലാണ് സര്‍വ്വീസിന് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത്തിഹാദ് കമ്പനിയും ഗള്‍ഫ് മേഖലയില്‍ നിന്നും പുതിയ സര്‍വ്വീസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. സ്ഥലമേറ്റെടുപ്പ് നടപടികളും പുരോഗമിച്ചാല്‍ ലോകനിലവാരമുള്ള ഒരു വിമാനത്താവളം അകലെയല്ലാത്ത സ്വപ്നമാണെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പക്ഷം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam