അനധികൃത പണമിടപാട്; ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

Published : Nov 23, 2016, 05:59 PM ISTUpdated : Oct 05, 2018, 01:25 AM IST
അനധികൃത പണമിടപാട്; ഡിസിസി ജനറൽ സെക്രട്ടറി ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

Synopsis

എറണാകുളം വടക്കൻ പറവൂർ ആലങ്ങാട് സാധുജന സംഘത്തിൽ അനധികൃത പണമിടപാട് നടത്തിയ കേസിൽ ഡിസിസി ജനറൽ സെക്രട്ടറി  ഉൾപ്പെടെ പത്തുപേർ അറസ്റ്റിൽ.റിസർവ്വ് ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന പരാതിയിലാണ് നടപടി.

നിയമാനുസൃതമായ അനുമതിയില്ലാതെ പ്രവർത്തിക്കുന്നുവെന്ന പരാതിയെത്തുടർന്ന് ആലങ്ങാട് സാധുജന സംഘത്തിൽ പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സംഘം ആസ്ഥാനത്തും നീർക്കോട, മാളികം പീടിക തുടങ്ങിയ ബ്രാഞ്ചുകളിലും നടത്തിയ പരിശോധനയെത്തുടർന്ന്  സംഘത്തിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.

സംഘത്തിലെ പണത്തിന്റെയും സ്വർണത്തിന്റെയും കണക്ക് നൽകാനും പോലീസ് നിർദേശിച്ചതാണ്.ഇതിന് പിന്നാലെയാണ് അനധികൃത പണമിടപാട് നടത്തിയ കേസിൽ സിഡിസി ജനറൽ സെക്രട്ടറി കെ വി പോൾ ഉൾപ്പെടെ പത്തുപേരെ അറസ്റ്റ് ചെയ്തത്. നിയമാനുൃതമായ ലൈസൻസ് ഇല്ലാതെയും റിസർവ് ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് നടപടി. അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനായിരുന്നു കോടതി നിർദേശം. ആലങ്ങാട് എസ് ഐയ്ക്ക് മുൻപിൽ ഹാജരായ പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സർക്കാർ ഉദ്യോ​ഗസ്ഥർ കീറിയ ജീൻസും സ്ലീവ്‍ലെസും ധരിച്ച് ഓഫിസിലെത്തുന്നു'; മാന്യമായി വസ്ത്രം ധരിക്കണമെന്ന് കർണാടക സർക്കാറിന്റെ സർക്കുലർ
പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ