
കോഴിക്കോട് തൊട്ടിൽപ്പാലം ചൂരണിമലയിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവാവിനെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോളിക്കാചാലിൽ മനോജിനെയാണ് മരിച്ച നിലയിൽ കണ്ടത്.
തൊട്ടിൽപ്പാലം ചൂരണിമലയിലെ വീട്ടിൽ നിന്നും ആറ് കിലോമീറ്റർ അകലെ ഉൾവനത്തിലാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. തെരച്ചിൽ നടത്തിയ വനപാലകരുടെ സംഘമാണ് മൃതശരീരം കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാത്രി വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഉറങ്ങാൻ കിടന്ന മനോജിനെ വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടത്. മനോജിനൊപ്പം കാണാതായ രണ്ട് വളർത്തു നായകൾ കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിയിരുന്നു. പന്നിഫാം നടത്തിയതിന്റെ പേരിൽ മനോജിനെതിരെ നാട്ടുകാരിൽ ചിലർ രംഗത്തെത്തിയിരുന്നു. ആത്മഹത്യയായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. അസ്വഭാവിക മരണത്തിന് കേസ്സെടുത്തിട്ടുണ്ട്. മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സുധയാണ് മനോജിന്റെ ഭാര്യ. രണ്ട് കുട്ടികളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam