
തൃശൂർ കൊടുങ്ങല്ലൂർ മതിലകത്ത് യുവാവിനെ കുത്തിക്കൊന്നു. മതിലകം സ്വദേശി മുഹമ്മദ് ഷിയാദിനെയാണ് കുത്തിക്കൊന്നത്. ഓണത്തിനുണ്ടായ വഴക്കിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
ഇന്ന് വൈകുന്നേരം ഏഴു മണിക്ക് സുഹൃത്തുക്കളോടൊപ്പം കാറിൽ പോകുന്നതിനിടെ ബൈക്കിലെത്തിയ സംഘം തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുകൾക്കും പരിക്കേറ്റു. പ്രതികളെക്കുറിച്ച് സൂചന കിട്ടിയെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam