ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ വയറ്റില്‍ കണ്ടെത്തിയത് 29 കിലോഗ്രാം മാലിന്യം

By Web DeskFirst Published Apr 12, 2018, 9:36 AM IST
Highlights
  • ചത്ത് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്‍റെ വയറ്റില്‍ മാലിന്യം 

മാഡ്രിഡ്: സ്പെയിനില്‍ കഴിഞ്ഞ ദിവസം തീരത്ത ചത്തുപൊങ്ങിയ തിമിംഗലത്തിന്‍റെ വയറ്റില്‍ കണ്ടെത്തിയത് 64 പൗണ്ട് ( ഏകദേശം 29 കിലഗ്രാം) മാലിന്യം. 33 അടി നീളമുള്ള തിമിംഗലത്തിന്‍റെ ജഡം ഫെബ്രുവരിയിലാണ് തീരത്ത് അടിഞ്ഞത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് തിമിംഗലത്തിന്‍റെ വയറ്റില്‍ മാലിന്യം കണ്ടെത്തിയത്.

പ്ലാസ്റ്റിക് ബാഗുകള്‍, കയറുകള്‍, വീപ്പകള്‍, വലയുടെ ഭാഗങ്ങള്‍, തുടങ്ങിയ കടലിലേക്ക് തള്ളിവിടുന്ന മാലിന്യങ്ങളായിരുന്നു വയറ്റില്‍ കണ്ടെത്തിയത്. ശരീരത്തിനുള്ളിലെത്തിയ മാലിന്യം പുറന്തള്ളാനാകാതെ ഉണ്ടായ ആന്തരിക വീക്കം മൂലം രൂപപ്പെട്ട വ്രണമാണ് മരണകാരണമെന്ന് അധികൃതര്‍ പറഞ്ഞു.

2014ലെ കണക്ക് പ്രകാരം സമുദ്രങ്ങളില്‍ 5 ട്രില്യണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ വലുതും ചെറുതുമായ 270000 ടണ്‍ പ്ലാസ്റ്റിക് അംശങ്ങള്‍ സമുദ്രനിരപ്പിലുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം 12 ഓളം രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങത്തില്‍ കടല്‍വെള്ളത്തിന്‍റെ 83 ശതമാനവും പ്ലാസ്റ്റിക് കലര്‍ന്നിരിക്കുന്നതായി കണ്ടെത്തിയിരുന്നു. 


 

click me!