ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By Web TeamFirst Published Jan 28, 2019, 12:22 AM IST
Highlights

കറ്റോട് ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കവിയൂരിൽ താമസിക്കുന്ന കോഴഞ്ചേരി സ്വദേശി 39 വയസ്സുള്ള ബിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

തിരുവല്ല: കറ്റോട് ആളൊഴിഞ്ഞ പുരയിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കവിയൂരിൽ താമസിക്കുന്ന കോഴഞ്ചേരി സ്വദേശി 39 വയസ്സുള്ള ബിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്നലെ മുതൽ ബിജുവിനെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ബിജുവിന്റെ ഓട്ടോറിക്ഷ കണ്ടെത്തുകയും സമീപത്തെ പുരയിടത്തിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

ഹൃദ്‍രോഗമുള്ളയാളാണ് ബിജുവെന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് അറിയിച്ചു.

click me!