ഹൈദരാബാദിൽ കാൽ‌പ്പാദം ഛേദിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Web Desk |  
Published : Jun 15, 2018, 11:45 AM ISTUpdated : Oct 02, 2018, 06:31 AM IST
ഹൈദരാബാദിൽ കാൽ‌പ്പാദം ഛേദിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Synopsis

ശ്വാസം മുട്ടിയാണ് മരണമെന്ന് പൊലീസ് മൃതദേഹത്തിന് കാൽപ്പാദമില്ല നാൽപത്തഞ്ച് വയസ്സ് പ്രായം

ഹൈദരാബാദ്: മാനസികാരോ​ഗ്യ കേന്ദ്രത്തിൽ സ്ത്രീയുടെ മൃതദേഹം കാൽപ്പാദം ഛേദിച്ച നിലയിൽ കണ്ടെത്തി. ആരുടേതാണ് ബോഡി എന്ന് കണ്ടെത്താൻ കഴി‍‍ഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മനാസികാരോ​ഗ്യ കേന്ദ്രത്തിന്റെ പുറകു വശത്തായാണ് ബോഡി കണ്ടെത്തിയത്. അതുവഴി കടന്നു പോയ വഴിയാത്രക്കാരിലൊരാളാണ് പൊലീസിൽ വിവരമറിയിച്ചത്. സ്ത്രീക്ക് നാൽപത്തഞ്ച് വയസ്സ് പ്രായം തോന്നിക്കും. ശ്വാസം മുട്ടിയാണ് സ്ത്രീ മരിച്ചതെന്ന് പൊലീസ് അനുമാനിക്കുന്നു. 

ബോഡി കണ്ടെത്തിയതിന് ശേഷം ആശുപത്രിയിലെ മുഴുവൻ രോ​ഗികളുടെയും വിവരങ്ങൾ പരിശോധിച്ചതായി ഡോക്ടേഴ്സ് പറഞ്ഞു. ഇവരിൽ ഒരാൾ പോലും കാണാതായിട്ടില്ല. അതിനാൽ ഹോസ്പിറ്റലിന് പുറത്തുള്ള ആളാകും ഈ സ്ത്രീ ഹോസ്പിറ്റൽ സൂപ്രണ്ട് ആയ ഡോക്ടർ ഉമാ ശങ്കർ പറയുന്നു. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയതിന് ശേഷം ശരീരം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് പോലീസ് നി​ഗമനം. അമ്പത്തിയാറ് ഏക്കറിലാണ് ആശുപത്രി കെട്ടിടവും പരിസരവും സ്ഥിതി ചെയ്യുന്നത്. മരിച്ച സ്ത്രീ ലൈം​ഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങളും നിരീക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ​

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; പങ്കാളി അറസ്റ്റിൽ