കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. ശരീരമാസകലം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണ് എന്നാണ് സൂചന. പ്രതി കഴിഞ്ഞ ദിവസമാണ് യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ആക്രമിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വീട്ടിലെത്തിപ്പോഴായിരുന്നു യുവതിക്ക് നേരെയുള്ള ആക്രമണം. ശരീരമാസകലം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

YouTube video player