ചാക്കില്‍ കെട്ടിയ നിലയില്‍ ഗര്‍ഭിണിയുടെ ജഡം റബര്‍ തോട്ടത്തില്‍

Published : Aug 01, 2016, 07:58 PM ISTUpdated : Oct 04, 2018, 07:51 PM IST
ചാക്കില്‍ കെട്ടിയ നിലയില്‍ ഗര്‍ഭിണിയുടെ ജഡം റബര്‍ തോട്ടത്തില്‍

Synopsis

കോട്ടയം: ചാക്കില്‍കെട്ടിയ നിലയില്‍ ഗര്‍ഭണിയായ യുവതിയുടെ മൃതദേഹം. കോട്ടയം ഏറ്റുമാനൂരാലാണ് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി റബര്‍ തോട്ടത്തിൽ തള്ളിയതായി കണ്ടെത്തിയത് .

അതിരുമ്പുഴ പാറോലിക്കൽ ഐക്കര കുന്നിലാണ് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. 35 വയസ് പ്രായം തോന്നിക്കും . രാവിലെ എട്ടു മണിയോടെ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത് .  നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. കൊല്ലപ്പെട്ടയാളെ തിരിച്ചഞ്ഞിട്ടില്ല.

വഴിയോരത്ത് റബര്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കിടക്കവിരിയും അതിൽമേൽ ആശുപത്രിയിൽ ഉപയോഗിക്കുന്ന  വിരിപ്പും  കൊണ്ട് പൊതിഞ്ഞ ശേഷമാണ് മൃതദേഹം ചാക്കിൽ കെട്ടിയത് . മൃതദേഹം പൊതിഞ്ഞു കെട്ടാൻ ആശുപത്രി വിരിപ്പ് ഉപയോഗിച്ച് ദുരൂഹത വര്‍ധിപ്പിക്കുന്നു .

ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം . ശരീരത്തിൽ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടില്ല .  മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . മ‍ൃതദേഹം തിരിച്ചറിയാത്തതിനാല്‍ അന്വേഷണ നടപടികള്‍ മുന്നോട്ട് നീക്കാനാവാത്ത നിലയിലാണ് പൊലീസ്.

ഡോഗ് സ്ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു . കോട്ടയം എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖമനെയിയും ഇറാന്‍ വന്‍തോക്കുകളും കൊല്ലപ്പെട്ടത് എങ്ങനെ, രഹസ്യവിവരങ്ങള്‍ പുറത്ത്
മധ്യസ്ഥ രാജ്യത്തെയും വിടാതെ ഇറാൻ; ഒമാനിലും ആക്രമണം, ഗൾഫ് മേഖല കനത്ത ജാഗ്രതയിൽ, ആറ് രാജ്യങ്ങളിൽ ഡ്രോൺ വർഷം