അമേരിക്കയിലെ ജോര്‍ജിയയില്‍ കൊടുങ്കാറ്റ്; 11 മരണം

By Web DeskFirst Published Jan 23, 2017, 2:05 AM IST
Highlights

ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയയില്‍ കൊടുങ്കാറ്റിലും മഴയിലും 11 പേര്‍ മരിച്ചു. ജോര്‍ജിയയിലെ 7 കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജോര്‍ജിയയില തെക്കന്‍ പ്രദേശത്തുള്ള കൗണ്ടികളായ ബ്രൂക്ക്‌സ്, ബെറീന്‍, കുക്ക് എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞു വിശിയത്. ഒപ്പം പെയ്ത കനത്ത മഴയും ജനജീവിതം ദുസഹമാക്കി.

കാറ്റിലും മഴിയുലം 11 പേര്‍ മരിച്ചതായി ജോര്ജജിയ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സി അറിയിച്ചു. 23 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താല്‍ക്കാലിക ഷെഡുകളും വീടുകളുമാണ് കാറ്റില്‍ കൂടുതലും നിലംപൊത്തിയത്. തുടര്‍ച്ചയായി പെയ്ത മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദുരന്തത്തില്‍ അനുശോചനം അറിയിച്ചു.

ജോര്‍ജിയയിലെ 7 കൗണ്ടികളില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിലെ തെക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ പലതിലും  ഏതാനും ദിവസങ്ങളായി കാറ്റും മഴയുമാണ്. മിസിസ്സിപ്പിയില്‍ വീശിയ ചുഴലികകാറ്റില്‍ നാല് പേര്‍ക്ക് ജീവന്‍ നഷ്‌ടമായിരുന്നു. കുടുതല്‍ സംസ്ഥാനങ്ങളില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഫ്ലോറിഡ, സൗത്ത് കരോലിന സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

click me!