ദലിത് സംഘടനകളുടെ ഭാരത് ബന്ദില്‍ വ്യാപക അക്രമം, മരണം ഏഴായി

By Web DeskFirst Published Apr 2, 2018, 1:01 PM IST
Highlights
  • പ്രതിഷേധ പ്രകടനത്തിനിടെ മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൊറേന എന്നിവിടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ദില്ലി: പട്ടിക ജാതി പീഡന നിയമത്തിൽ സുപ്രീംകോടതിയുടെ ഇടപെടലിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. പ്രതിഷേധ പ്രകടനത്തിനിടെ മധ്യപ്രദേശിലെ ഗ്വാളിയോര്‍, മൊറേന എന്നിവിടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി . മധ്യപ്രദേശിൽ അഞ്ചു പേരും ഉത്തർ പ്രദേശിലും രാജസ്ഥാനിലും ഓരോരുത്തരുമാണു കൊല്ലപ്പെട്ടത്. ഗ്വാളിയോറിലും മൊറേനയിലും പൊലീസ് കര്‍ഫൂ പ്രഖ്യാപിച്ചു. വെടിവയ്പിനിടെ പൊലീസുകാർ ഉൾപ്പെടെ ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 

Fire broke out at Manik hospital in Maharashtra's Aurangabad; 30 patients were rescued safely, fire tenders at the spot. pic.twitter.com/2ncwfm5LXR

— ANI (@ANI)

 

over SC/ST protection act: Clash between protesters and Police in Ranchi. Several people injured pic.twitter.com/nYc19J6oUu

— ANI (@ANI)

രാജസ്ഥാനിലെ ബാർമേറിൽ കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാർ തീയിടുകയും തകർക്കുകയും ചെയ്തു. ഒഡിഷയിലെ സാംബൽപുരിൽ സമരക്കാർ ട്രെയിൻ സർവീസ് തടഞ്ഞു. 

over SC/ST protection act: Protest turns violent in Hapur pic.twitter.com/Eha552e7KQ

— ANI UP (@ANINewsUP)

 

WATCH: Protesters resort to stone pelting in Bhind during over the SC/ST Protection Act. pic.twitter.com/40KmhV3Ckm

— ANI (@ANI)

പട്ടികജാതി, വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതി ഉത്തരവിലാണ് പ്രതിഷേധം.

over SC/ST protection act: Protesters thrashed by Police personnel in Meerut pic.twitter.com/yQfaJBDbBD

— ANI UP (@ANINewsUP)

അതേസമയം, 32 ശതമാനം ദളിതരുള്ള പഞ്ചാബിൽ സർക്കാർ പൊതുഗതാഗതം നിർത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളും ഒരു ദിവസത്തെക്ക് റദ്ദാക്കി. കോൺഗ്രസും സിപിഐ യും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 


 

click me!