ചോദ്യപേപ്പര്‍ ചോര്‍ച്ച: പുനഃപരീക്ഷക്കെതിരെയുളള ഹര്‍ജിയില്‍ വാദം ബുധനാഴ്ച

By Web DeskFirst Published Apr 2, 2018, 12:39 PM IST
Highlights
  • സിബിഎസ്ഇ ഹര്‍ജിയില്‍ ബുധനാഴ്ച വാദം.

ദില്ലി: സിബിഎസ്ഇ പുന:പരീക്ഷയ്ക്ക് എതിരെയുളള ഹര്‍ജിയില്‍ സുപ്രീംകോടതി ബുധനാഴ്ച വാദം കേള്‍ക്കും. മലയാളിയായ രോഹന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോടതി നിരീക്ഷണത്തില്‍ അന്വേഷണം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്ന് ദില്ലി ഹൈക്കോടതി അറിയിച്ചു.  

അതേസമയം, പ്ലസ്ടു ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന് നടത്താനാണ് സിബിഎസ്ഇയുടെ തീരുമാനം.  പത്താം ക്ലാസ് കണക്ക് പുനഃപരീക്ഷ ആവശ്യമെങ്കില്‍ ജൂലൈയില്‍ നടത്തും. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം തീരുമാനം എടുക്കും. കണക്ക് ചോദ്യപേപ്പര്‍ ചോര്‍ന്നത് ദില്ലിയിലും ഹരിയാനയിലും മാത്രമെന്ന് സിബിഎസ്ഇ അറിയിച്ചു.കണക്ക് പരീക്ഷ ഹരിയാനയിലും ദില്ലിയിലും മാത്രമാണ് നടക്കുക. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. വന്‍ പ്രതിഷേധമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ ഉയര്‍ന്നു വരുന്നത്. 

click me!