വിനായകന്റെ മരണം; പൊലീസുകാര്‍ക്കെതിരെ പട്ടികജാതി നിയമപ്രകാരം കേസ്സെടുക്കണമെന്ന് കുടുംബം

Published : Feb 14, 2018, 06:59 PM ISTUpdated : Oct 05, 2018, 04:11 AM IST
വിനായകന്റെ മരണം; പൊലീസുകാര്‍ക്കെതിരെ പട്ടികജാതി നിയമപ്രകാരം കേസ്സെടുക്കണമെന്ന് കുടുംബം

Synopsis

തിരുവനന്തപുരം: മകന്റെ മരണത്തില്‍  നീതി തേടി വിനായകന്റെ കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. ആരോപണവിധേരായ പൊലീസുകാര്‍ക്ക് എതിരെ പട്ടികജാതി നിയമപ്രകാരം കേസ്സെടുക്കണമെന്നും  മുഖ്യമന്ത്രി മുന്‍കൈയെടുത്ത് അന്വേഷണനടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം നിവേദനം നല്‍കി. 

മരണത്തില്‍ നിലവില്‍ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ലോകായുക്ത അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് കുടുംബം മുഖ്യമന്ത്രിയെ കാണാനെത്തിയത്. വിനായകനെ കസ്റ്റഡിയിലെടുത്ത പാവറട്ടി സ്റ്റേഷനിലെ  സി.പി.ഒ സാജൻ, ശ്രീജിത്ത് എന്നിവരര്‍ക്ക്  എതിരെ പട്ടികജാതി നിയമപ്രകാരവും, ആത്മഹത്യാപ്രേരണയ്ക്കും കേസ്സെടുത്താതെയുള്ള അന്വേഷണത്തെയാണ് ലോകായുക്ത വിമര്‍ശിച്ചത്.

ഈ സാഹചര്യത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തണണെന്ന് കുടുംബം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈ 17നാണ് വിനായകനെയും സുഹൃത്ത് ശരതിനെയും പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.പിറ്റേന്ന് വീടിനുള്ളിൽ വിനായകനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പാലക്കാട് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വികെ പ്രശാന്തിന്‍റെ ഓഫീസ് വിവാദം പുതിയ തലത്തിലേക്ക്; കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നൽകുന്നതിൽ വൻ ക്രമക്കേട്, വാടക കൊള്ളയിൽ സമഗ്ര അന്വേഷണം
ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണമെന്ന് റിപ്പോർട്ട്