യുവാവ് ട്രെയിനില്‍ നിന്നും വീണു മരിച്ച സംഭവം; ദുരൂഹതയേറുന്നു

Web Desk |  
Published : Apr 18, 2018, 06:29 PM ISTUpdated : Jun 08, 2018, 05:53 PM IST
യുവാവ് ട്രെയിനില്‍ നിന്നും വീണു മരിച്ച സംഭവം; ദുരൂഹതയേറുന്നു

Synopsis

യുവാവ് ട്രെയിനില്‍ നിന്നും വീണു മരിച്ച സംഭവം ദുരൂഹതയേറുന്നു

മംഗലാപുരത്ത്  നിന്ന് ആലുവയിലേക്കുള്ള യാത്രക്കിടെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച മൂവാറ്റുപുഴ മഞ്ഞള്ളൂർ സ്വദേശി ഷിന്റോയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി. ട്രെയിനിൽ ഷിന്റോയ്ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന കൊയിലാണ്ടി പൊലീസ് അറിയിച്ചു.

മംഗലാപുരത്ത് പൈനാപ്പിൾ കൃഷിക്കായി പോയ ഷിന്റോ സുഹൃത്തുക്കളായ രാജേഷ്, ദേവസ്യ എന്നിവരോടൊപ്പം കഴിഞ്ഞ വെളളിയാഴ്ച രാത്രിയാണ് ട്രെയിനിൽ നാട്ടിലേക്ക് തിരിച്ചത്.. ഷിന്റോയെ യാത്രക്കിടെ കാണാതായെന്ന് നാട്ടിലെത്തിയ സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിച്ചു. പിന്നീട് തിങ്കളാഴ്ച കൊയിലാണ്ടിയിൽ റെയിൽ പാളത്തിൽ നിന്നാണ്  ഷിന്റോയുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞത് വിശ്വസിക്കാനാകുന്നില്ലെന്നും മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

ട്രെയിൽ കണ്ണൂർ എത്തിയപ്പോൾ ഷിന്റോയെ കാണാതായെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിന് നൽകിയ മൊഴി.സുഹൃത്തുക്കളോട് വീണ്ടും ഹാജരാകാൻ അവശ്യപ്പെട്ടിട്ടുണ്ടെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു.  ഒപ്പം ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഷിന്റോയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയനാട് ടൗണ്‍ഷിപ്പിലെ ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല,എഞ്ചിനീയര്‍മാരാണ്, തെരഞ്ഞെടുപ്പിന് മുമ്പ് നടന്നത് ഉദ്ഘാടന നാടകം:വി ഡി സതീശന്‍
മരിച്ച വയോധികൻ്റെ സ്വത്തെല്ലാം സഹോദരൻ്റെ പേരിൽ; പോസ്റ്റ്‌മോർട്ടം നടത്താതെ സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കാൻ ഉത്തരവ്