ഖത്തറിലെ കൊലപാതകം; തമിഴ്‌നാട് സ്വദേശികള്‍ക്കായി സുഷമ സ്വരാജ് ഇടപെടുന്നു

Published : Jan 10, 2017, 06:54 PM ISTUpdated : Oct 04, 2018, 11:52 PM IST
ഖത്തറിലെ കൊലപാതകം; തമിഴ്‌നാട് സ്വദേശികള്‍ക്കായി സുഷമ സ്വരാജ് ഇടപെടുന്നു

Synopsis

സ്വദേശിയായ വൃദ്ധയെ അവര്‍ താമസിക്കുന്ന വീട്ടില്‍ കയറി കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് സ്വദേശികളായ അളഗപ്പ സുബ്രമണ്യന്‍, ചെല്ലാദുരൈ പെരുമാള്‍ എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ മറ്റൊരു പ്രതി ശിവകുമാര്‍ അരസന് പതിനഞ്ചു വര്‍ഷം ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2012 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കഴിഞ്ഞ ഈ മാസം ഒന്നിന് വധശിക്ഷ ശരിവെച്ചു കൊണ്ട് സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് സംഭവത്തെ കുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി.കുമരനോട് ആവശ്യപ്പെട്ടിരുന്നു.  

വധ ശിക്ഷ ഇളവ് ചെയ്യുന്നതിന് സ്വീകരിക്കാവുന്ന നടപടികള്‍ സംബന്ധിച്ച  ഇന്ത്യന്‍ എംബസ്സി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദയാ ഹരജി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്. കേസില്‍ പ്രതികളോടൊപ്പം കേന്ദ്ര സര്‍ക്കാരും ഹരജി സമര്‍പ്പിക്കുകയാണെന്ന്  സുഷമ സ്വരാജ് അറിയിച്ചു.  കേസിന്റെ തുടര്‍ നടപടികള്‍  ഇന്ത്യന്‍ എംബസ്സി നിരീക്ഷിച്ചു വരികയാണെന്നും ദോഹയില്‍ നിന്ന് തന്നെയുള്ള നിയമ സ്ഥാപനം വഴി വിഷയത്തില്‍ ഇടപെടാനാണ് ശ്രമിക്കുന്നതെന്നും  വിദേശ കാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. 

2012 നാണു സലാത്തയില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സ്വദേശി വനിതയെ മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തി എന്നാരോപിച്ചു മൂന്ന് തമിഴ്‌നാട് സ്വദേശികളെ ഖത്തര്‍ പോലീസ് അറസ്‌റ് ചെയ്തത്. തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി ഇടപെട്ടു കീഴ്‌കോടതികളിലും സുപ്രീം കോടതിയിലും അപ്പീലിന് ശ്രമിച്ചെങ്കിലും രണ്ടു പ്രതികള്‍ക്ക് വധ ശിക്ഷയും ഒരാള്‍ക്ക് ജീവപര്യന്തവുമാക്കി സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയായിരുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൂന്നാം തവണയും പിണറായി വിജയന്‍ തന്നെ ഇടതുപക്ഷത്തിന്‍റെ ക്യാപ്റ്റന്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും,
'ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ല, എന്നിട്ടും എന്തിനീ ക്രൂരത?' ബംഗ്ലാദേശിൽ ആൾക്കൂട്ടം തീകൊളുത്തിയ ഹിന്ദു യുവാവിന്‍റെ ഭാര്യ