
എറണാകുളം: കൊച്ചിന്‍ റിഫൈനറിയിലെ വൈദ്യുതപ്ലാന്റില്‍ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറിയും തീപിടുത്തം. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്‌ഴചയാണ് അമ്പലമുകളിലെ ബിപിസിഎല്‍ പ്ലാന്റില്‍ സംഭവമുണ്ടായത്. പുക ഉയരുന്നത് കണ്ടാണ് പരിസരവാസികള്‍ വിവരമറിയുന്നത് പ്ലാന്റില്‍ ഗ്യാസില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കേന്ദ്രത്തിലാണ് അഗ്‌നിബാധയുണ്ടായത്.
ടര്‍ബൈനോട് ചേര്‍ന്ന ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടം. ഇലക്ടിക്കല്‍ ഡിവിഷനിലെ ജീവനക്കാരായ കോലഞ്ചേരി സ്വദേശി അരുണ്‍, മുളന്തുരുത്തി സ്വദേശി വേലായുധന്‍ എന്നിവര്‍ക്ക് ഗുരുതരമായി പൊളളലേറ്റു. പ്ലാന്റിലെ ജീവനക്കാരാണ് പരുക്കേറ്റവരെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ ബിപിഎസ്എല്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam