ഭാര്യയോടുള്ള സംശയം, ആറ് വയസുകാരി മകളെ പീഡിപ്പിച്ച് കൊന്നു; വധശിക്ഷ വിധിച്ച് കോടതി

By Web TeamFirst Published Dec 25, 2018, 1:52 PM IST
Highlights

കേസിനെ അപൂവ്വങ്ങളില്‍ അപൂര്‍വ്വം എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. പ്രത്യേക പോക്സോ കോടതി ജഡ്ജജി കുമാദിനി പട്ടേലാണ് വിധി പ്രസ്താവിച്ചത്

ഭോപ്പാല്‍: സ്വന്തം മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവിന് വധശിക്ഷ വിധിച്ച് പ്രത്യേക കോടതി. ഭാര്യയോടുള്ള സംശയം മൂലം ആറ് വയസുകാരി മകള്‍ തന്‍റേതല്ലെന്നാണ് പിതാവ് കരുതിയിരുന്നത്. ഇതാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

മകളെ പ്രതി ക്രൂരമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിയാണ് കൊലപ്പെടുത്തിയത്. 2017 മാര്‍ച്ച് 15നാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കേസിനെ അപൂവ്വങ്ങളില്‍ അപൂര്‍വ്വം എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. പ്രത്യേക പോക്സോ കോടതി ജഡ്ജജി കുമാദിനി പട്ടേലാണ് വിധി പ്രസ്താവിച്ചത്.

കുട്ടി ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ ഡിഎന്‍എ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ അത് പ്രതിയുമായി ചേരുന്നതാണെന്നും കണ്ടെത്തി. ശ്വാസം മുട്ടിച്ചാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായി.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റകാരനാണെന്ന് പ്രോസിക്യൂഷന്‍ തെളിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 302 പ്രകാരം വധശിക്ഷയും സെക്ഷന്‍ 376 പ്രകാരം ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്ത് കേസില്‍ ഈ വര്‍ഷം വധശിക്ഷ ലഭിക്കുന്ന 21-ാം മത്തെ കേസാണിത്. 

click me!