ശബരിമല മാളികപ്പുറം മേൽശാന്തിക്ക് വധ ഭീഷണി

By Web TeamFirst Published Oct 28, 2018, 11:18 AM IST
Highlights

അസഭ്യം പറഞ്ഞും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും കത്ത് ലഭിച്ചെന്നും കത്തടക്കമാണ് പൊലീസിന് പരാതി നല്‍കിയതെന്നും അനഷ് നമ്പൂതിരി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടര്‍ന്ന് ആചാരം ലംഘിച്ചാല്‍ നടയടക്കുമെന്ന തന്ത്രി രംഗത്ത് വന്നിരുന്നു.  

ശബരിമല: ശബരിമല മാളികപ്പുറം മേൽശാന്തിക് വധഭീഷണി. തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് മേൽശാന്തി അനീഷ് നമ്പൂതിരി സന്നിധാനം പോലീസിൽ പരാതി നൽകി. ആചാരലംഘനത്തെ എതിർത്തതും
തന്ത്രിയെ പിന്തുണച്ചതുമാണ് ഭീഷണിക്ക് കാരണമെന്ന് അനീഷ് നമ്പൂതിരി പരാതിയില്‍ പറഞ്ഞത്. അസഭ്യം പറഞ്ഞും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും കത്ത് ലഭിച്ചെന്നും കത്തടക്കമാണ് പൊലീസിന് പരാതി നല്‍കിയതെന്നും അനഷ് നമ്പൂതിരി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശന വിധിയെത്തുടര്‍ന്ന് ആചാരം ലംഘിച്ചാല്‍ നടയടക്കുമെന്ന തന്ത്രി രംഗത്ത് വന്നിരുന്നു.  ശബരിമല നടയടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്നായിരുന്നു മേല്‍ശാന്ത്രി അനീഷ് നമ്പൂതിരി പ്രതികരിച്ചത്. 

നടയടച്ചിടാന്‍ തന്ത്രിക്ക് അവകാശമുണ്ടെന്ന വ്യക്തമാക്കിയ മാളികപ്പുറം മേല്‍ശാന്തി പരികര്‍മ്മികള്‍ക്കും പിന്തുണ അറിയിച്ചു. പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ലെന്നും അനീഷ് നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.
 

click me!