തണുത്ത് വിറച്ച് ഉത്തരേന്ത്യ; തണുപ്പില്‍ മരിച്ചവരുടെ എണ്ണം എഴുപത്തിയൊന്നായി

By Web DeskFirst Published Jan 7, 2018, 12:16 PM IST
Highlights

ദില്ലി: തണുത്ത് വിറച്ച് ഉത്തരേന്ത്യ. യുപിയിൽ ഇന്നലെ അതിശൈത്യം മൂലം നാല് പേർ മരിച്ചു ഇതോ‍ടെ മരണ നിരക്ക് എഴുപത്തിയൊന്നായി. ജനുവരി പത്താം തീയതി വരെ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൂന്ന് ഡിഗ്രിയായിരുന്നു ലഖ്നൗവിലെ ഇന്നലത്തെ താപനില . ദില്ലിയിൽ നാലു ഡിഗ്രിയും ഈ സീസണിലെ എറ്റവും കുറ‍ഞ്ഞ താപനിലയാണിത്. യുപിയിലെ എറ്റവും കൂടിയ തണുപ്പ് സുൽത്താൻ പൂരിലാണ്. താപനില രണ്ടു ഡിഗ്രി. ഹരിയാനയിലും പഞ്ചാബിലും സ്ഥിതി വ്യത്യസ്ഥമല്ല. .രണ്ടു  ഡിഗ്രി സെൽഷ്യസോളമാണ് രാജസ്ഥാനിലെയും കുറഞ്ഞ താപനില. ജമ്മു കശ്മീരിലെ താപനില  ഇന്നലെ രാത്രി മൈനസ് പതിനേഴിലേക്ക് താണു. ഇവിടെ മഞ്ഞു വീഴ്ച തുടരുകയാണ്.

കനത്ത തണുപ്പും മൂടൽ മഞ്ഞു മൂലം മുപ്പത്തൊമ്പത് ട്രെയിനുകൾ റദ്ദാക്കി. പതിനാറ് ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. അമ്പതു വണ്ടികൾ വൈകി ഓടുകയാണ്. വ്യോമഗതാഗതത്തെയും ഇത് നേരിയ രീതിയിൽ ബാധിച്ചു. ചണ്ഡിഗഡ് എയർപ്പോർട്ടിൽ കനത്ത മൂടൽ മഞ്ഞ് മൂലം ദൃശ്യപരിധി അമ്പത് മീറ്ററിലേക്ക് താണതോടെ പതിനാറ് വിമാനങ്ങൾ വൈകി. 

നാളെ ദില്ലിയിലും മൂടൽ മഞ്ഞ് കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ദില്ലിയിലെ വായു മലിനീകരണത്തിന്‍റെ തോത് വീണ്ടും ഉയരാൻ ആരംഭിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മൂടൽ മഞ്ഞ് മൂലം  രാവിലെ ദില്ലി അതിർത്തിയിൽ നടന്ന വാഹനാപകടത്തിൽ നാല് പവർലിഫ്റ്റിംഗ് താരങ്ങൾ മരിച്ചു.  

click me!