
ഇസ്താബൂള്‍: തുർക്കിയിലെ ഇസ്താംബൂളിൽ ഭീകരാക്രമണം. ബെസിക്ടാസ് ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപമുണ്ടായ ഇരട്ട ചാവേർ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പട്ടു. ശനിയാഴ്ച വൈകിട്ട് ഫുട്ബോൾ മത്സരത്തിന് ശേഷമാണ് ആക്രമണമുണ്ടായത്.
ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപത്തായി നിർത്തിയിട്ടിരുന്ന രണ്ട് കാറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ തീവ്രതയിൽ 12 പേർ തൽക്ഷണം മരിച്ചു. നിരവധി പൊലീസുകാർ ഉൾപ്പെടെ 38 പ്ർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടത്തെ തുടർന്ന് വെടിയൊച്ചകൾ കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. സ്റ്റേഡിയത്തിന് പുറത്തെ പൊലീസ് വാഹനങ്ങൾ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും കുർദിഷ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണങ്ങലുടെ പശ്ചാത്തലത്തിൽ തുർക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ടർക്കിയിലെ പ്രമുഖ നഗരങ്ങൾ അടുത്തിടെ തുടർച്ചയായി തീവ്രവാദി ആക്രമണങ്ങൾക്ക് ഇരയായിരുന്നു. ഇക്കഴിഞ്‍ ഓഗസ്റ്റിൽ നടന്ന വ്യത്യസ്ത ചാവേർ ആക്രമണത്തിൽ 65 പേർ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam