
ദില്ലി: രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് ഇന്ന് എൺപത്തി ഒന്നാം പിറന്നാൾ. നിരവധി പരിപാടികളാണ് രാഷ്ട്രപതിയുടെ എൺപത്തി ഒന്നാം പിറന്നാളിനോടനുബന്ധിച്ച് രാഷ്ട്രപതി ഭവൻ സംഘടിപ്പിച്ചിട്ടുള്ളത്. നോബൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തകൻ കൈലാഷ് സത്യാർത്ഥിയുടെ നൂറ് മില്യണ്‍ വേണ്ടി നൂറ് മില്യൺ എന്ന ക്യാംപെയിന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യു
ബാലവേലയും ബാല പീഡനവും അടക്കം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുകയാണ് ഈ ക്യാംപെയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രപതി ഭവനുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യലും,രാഷ്ട്രപതി ഭവനിലെ പുരാതന കാർപ്പറ്റുകൾ പ്രദർശിപ്പിക്കുന്ന പുതിയ മ്യൂസിയത്തിന്റെ ഉദ്ഘാടനം അടക്കം നിരവധി പരിപാടികളാണ് ഇന്ന് ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam