ശശികലയ്ക്കെതിരെ ദീപ

Published : Feb 06, 2017, 06:18 PM ISTUpdated : Oct 05, 2018, 02:59 AM IST
ശശികലയ്ക്കെതിരെ ദീപ

Synopsis

ചെന്നൈ: നിയുക്ത തമിഴ്‍നാട് മുഖ്യമന്ത്രി ശശികല നടരാജനെതിരെ അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരുമകൾ ദീപ ജയകുമാര്‍. ശശികല മുഖ്യമന്ത്രി ആകുന്ന ദിനം തമിഴ്‍നാടിന് കറുത്ത ദിനമെന്ന് ദീപ പറഞ്ഞു . ജനങ്ങൾക്ക് ശശികലയെ വേണ്ടെന്നും ശശികലയ്ക്കല്ല ജനങ്ങൾ വോട്ട് ചെയ്‍തതെന്നും ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുളള ഡോക്ടർമാരുടെ വിശദീകരണത്തിൽ തൃപ്തയല്ലെന്നും ദീപ പറഞ്ഞു.

രാഷ്ട്രീയസമ്മർദ്ദത്തെ തുടർന്നാണ് ഡോക്ടർമാരുടെ വാർത്താസമ്മേളനമെന്ന് ദീപ ആരോപിച്ചു. തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എന്നാല്‍ ശശികലയ്ക്കെതിരെ മത്സരിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും ദീപ മാധ്യമങ്ങളോട് വ്യക്തമാക്കി.

ശശികയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സ്പീക്കറും അണ്ണാ ഡിഎംകെയിലെ മുതിർന്ന അംഗവുമായ പി എച്ച് പാണ്ഡ്യൻ രാവിലെ രംഗത്തെത്തിയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ, മകരവിളക്കിന് ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ്
പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ആക്രമണമെന്ന് റഷ്യ: ഡ്രോൺ ആക്രമണം നടത്താൻ ശ്രമമുണ്ടായി; വെളിപ്പെടുത്തി റഷ്യൻ വിദേശകാര്യമന്ത്രി