
ചെന്നൈ: ആർ.കെ.നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നടൻ വിശാലിന്റെയും മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനന്തിരവൾ ദീപയുടെയും ശ്രമങ്ങൾക്കു തിരിച്ചടി. ഇരുവരുടെയും നാമനിർദേശ പത്രികകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. ദീപ സമർപ്പിച്ച അപേക്ഷയിൽ നിരവധി വൈരുധ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പത്രിക തള്ളിയത്. അതേസമയം, വിശാലിനെ പിന്തുണച്ചവർ സമർപ്പിച്ച വിവരങ്ങളിലെ പിഴവുകളാണ് നടനു തിരിച്ചടിയായത്.
വിശാലിന്റെയും ദീപയുടെയും പത്രികകൾ തള്ളിയതോടെ എഐഎഡിഎംകെ സ്ഥാനാർഥി ഇ.മധുസൂധനനനും ഡിഎംകെ സ്ഥാനാർഥി മരുധു ഗണേഷും തമ്മിലാകും ഉപതെരഞ്ഞെടുപ്പിൽ പ്രധാന പോരാട്ടം. അണ്ണാ ഡിഎംകെയ്ക്ക് ഭീഷണിയായി ടി.ടി.വി.ദിനകരൻ സ്വതന്ത്രനായി രംഗത്തുണ്ട്. ജയലളിതയുടെ മരണത്തിനുശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഡിഎംകെ, അണ്ണാ ഡിഎംകെ കക്ഷികൾക്ക് നിർണായകമാണ്.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തെ തുടർന്നാണ് ആർ.കെ.നഗറിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 145 പത്രികകളാണ് ഇവിടെ ആകെ സമർപ്പിക്കപ്പെട്ടത്. ഡിസംബർ 21 നാണ് ഉപതെരഞ്ഞെടുപ്പ്. 24 ന് ഫലം പ്രഖ്യാപിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam