പ്ലാസ്റ്റിക്ക് തിന്നുന്ന മാനുകള്‍;ചിത്രം വൈറല്‍

By Web deskFirst Published Jul 26, 2017, 2:53 PM IST
Highlights

മാനുകളെക്കൊണ്ട് പ്രസിദ്ധമാണ് മദ്രാസ് ഐ ഐ ടി ക്യാംപസ്. ബ്ലാക്ക് ബക്കുകള്‍ ഉള്‍പ്പെടയുള്ള മാനുകളാല്‍ സമ്പന്നമാണ് ഇവിടം. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് ഇവിടുത്തെ മാനുകളുടെ എണ്ണം ക്രമാതീതമായി  കുറയുകയാണ്. വാഹനങ്ങള്‍ തട്ടിയും മറ്റുമാണ് ഇവയില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടിരുന്നത്. എന്നാല്‍ മറ്റൊരു വിപത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഒരു ചിത്രം.

പ്ലാസ്റ്റിക്ക് കഴിക്കുന്ന ഒരു മാനിന്‍റെ ചിത്രം ക്യാംപസിലെ ഒരു വിദ്യാര്‍ത്ഥിയാണ് പുറത്തുവിട്ടത്. ഈ ചിത്രം ഇപ്പോള്‍ വൈറലായിരിക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ 220 മാനുകളും 8 ബ്ലാക്ക് ബക്കുകളും ചത്തിരുന്നു.  ചത്ത പല മാനുകളെയും പോസ്റ്റ്മാര്‍ട്ടം ചെയ്തപ്പോള്‍ വയറ്റില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

ക്യാംപസിലെ മാലിന്യങ്ങള്‍ മാനുകളെ ബാധിക്കുന്ന വിഷയം വര്‍ഷങ്ങളായിട്ട് പല ആക്ടിവിസ്റ്റുകളും ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നെങ്കിലും ഒരു മാറ്റവും ഇതുവരെയുണ്ടായിട്ടില്ല. മാനുകള്‍ കൂട്ടത്തോടെ കഴിയുന്ന ക്യാംപസിലെ ഒരു ഭാഗത്ത് ഐഐടി ഒരു സ്റ്റാള്‍ ഇട്ടിരുന്നു. ഇതും മാനുകളെ പ്രതികൂലമായി ബാധിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

click me!