
ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റിന്‍റെ ഹോംപേജില്‍ ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍. പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സംശയം.
വൈകിട്ട് മൂന്നരയോടെയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക്ചെയ്യപ്പെട്ടത്. അപ്രതീക്ഷിതമായ സാങ്കേതിക തകരാറെന്ന് സൈറ്റിൽ ആദ്യം എഴുതിക്കാണിച്ചു. തൊട്ടുപിന്നാലെ സൈറ്റ് പ്രവർത്തനരഹിതമാവുകയായിരുന്നു. ഒപ്പം ഹോംപേജിൽ മുകളിൽ ചൈനീസ് ലിപികളും തെളിഞ്ഞുകാണാം. ഇതിൽ നിന്നാണ് സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്ന സംശയത്തിൽ എത്തുന്നത്.
ഹാക്കിംഗ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും വെബ്സൈറ്റ് പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. വെബ്സൈറ്റ് ഉടൻ പ്രവർത്ഥനക്ഷമമാകും എന്നും മന്ത്രി ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നിർമല സീതാരാമൻ ട്വിറ്ററിൽ പ്രതികരിച്ചു.
അതേസമയം, ഇന്ത്യൻ സർക്കാരിന്റെ വെബ്സൈറ്റുകൾ പലതും സുരക്ഷിതമല്ലെന്നും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നിറിയിപ്പു നൽകിയിരുന്നതായി ഫ്രഞ്ച് സൈബർ വിദഗ്ധൻ ഇലിയട്ട് ആൽഡേർസൺ വ്യക്തമാക്കി.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ സൈറ്റ് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam