ഹൈക്കോടതി ജഡ്ജിക്ക് സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി കൈക്കൂലി വാഗ്ദാനം ചെയ്തു

By Web DeskFirst Published Jun 6, 2016, 7:12 AM IST
Highlights

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്ദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന ജാബിറും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കേസിന് വേണ്ടിയാണ് ഹൈക്കോടതി ജഡ്‍ജിക്ക് കോഴ വാഗ്ദാനം ചെയ്തത്. 20ലധികം പേരുള്ള കേസില്‍ ജാബിറടക്കം എട്ടുപേര്‍ കോഫെപോസ പ്രകാരം ഒരു വര്‍ഷത്തേക്ക് ജാമ്യമില്ലാത്ത തടവില്‍ കഴിയുകയാണ്. കേസില്‍ കോഫപോസ ചുമത്തിയത് ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹരജിയാണ് ജസ്റ്റിസ് കെടി ശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. കേസ് പരിഗണിച്ചു തുടങ്ങിയപ്പോള്‍ തന്നെ തനിക്ക കോഴ വാഗ്ദാനം ലഭിച്ചതായി ജഡ്ജി അറിയിച്ചു. കോടിക്കണക്കിന് രൂപ തനിക്ക് വാഗ്ദാനം ലഭിച്ചെന്നും ഇതില്‍ 25 ലക്ഷം ഇപ്പോള്‍ അഡ്വാന്‍സായും വിധി അനുകൂലമായാല്‍ എത്ര പണം വേണമെങ്കിലും നല്‍കാമെന്നും പ്രതികള്‍ ജഡ്ജിയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കേസില്‍ നിന്ന് തങ്ങള്‍ പിന്മാറുന്നതായി അദ്ദേഹം അറിയിച്ചു. പക്ഷേ ഇതിനായി പുറപ്പെടുവിച്ച ഉത്തരവില്‍ ചില ബാഹ്യ കാരണങ്ങള്‍ കൊണ്ട് കേസില്‍ നിന്ന് പിന്മാറുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കോഴ വാഗ്ദാനം ചെയ്തത് ഏത് പ്രതിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

click me!