പച്ചക്കറികളിലെ വിഷംശം; പരിശോധന കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി

By Web DeskFirst Published Jun 6, 2016, 6:56 AM IST
Highlights

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ വിഷാംശ പരിശോധന കര്‍ശനമാക്കുമെന്നും വിഷമയമുള്ള പച്ചക്കറികള്‍ക്ക്  കര്‍ശന നിരോധനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പച്ചക്കറികൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ ഇതരസംസ്ഥാനങ്ങളില്‍  നിന്നും എത്തുന്ന പച്ചക്കറി സാധനങ്ങള്‍ കര്‍ശന പരിശോധന വിധേയമാക്കും.രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നിയമനടപടികള്‍ ഉളപ്പടെയുള്ള കര്‍ശന നടപടിസ്വികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പച്ചക്കറി ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കൃഷി വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരെ യൂണിവേഴ്‌സിറ്റികോളജ് വിദ്യാത്ഥികള്‍ സംഘടിപ്പിച്ച ജൈവകൃഷി പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരിസ്ഥിതിക്കും വികസനത്തിനും കോട്ടംതട്ടാത്ത സന്തുലിതമായ വികസനമാണ് നമുക്ക് ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ശാസ്‌ത്ര കൗണ്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്ക വേണ്ടി സംഘടിപ്പിച്ച ശില്‍പശാലയില്‍ മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ധാരണയോടെ പ്രവര്‍ത്തിച്ചാല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് നല്ലവില ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

click me!