ഇംഗ്ലണ്ട് ടീമില്‍ താരങ്ങളുണ്ട്; തന്ത്രങ്ങളില്ല: ഡെല്‍ ബോസ്ക്

By web deskFirst Published Jun 5, 2018, 7:02 PM IST
Highlights
  • 2008ല്‍ ലൂയിസ് അരഗോണാസ് യൂറോ കപ്പ് വിജയത്തിലേക്ക് നയിച്ചതോട് കൂടിയാണ് സ്പാനിഷ് ടീമില്‍ മാറ്റം വന്നത്.

മാഡ്രിഡ്: തന്ത്രങ്ങളിലെ പാളിച്ച കാരണമാണ് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന് വലിയ വേദികളിര്‍ അടിത്തെറ്റുന്നതെന്ന് മുന്‍ സ്പാനിഷ് പരിശീലകന്‍ വിസെന്റെ ഡെല്‍ ബോസ്‌ക്. സ്പാനിഷ് ടീമിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനാണ് ഡെല്‍ ബോസ്‌ക്.

ഒരു സമയത്ത് സ്‌പെയ്ന്‍ ഇംഗ്ലണ്ടിനെ പോലെയായിരുന്നു. ഒരുപാട് മികച്ച താരങ്ങള്‍ സ്പാനിഷ് ടീമിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് വലിയ വേദികളില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2008ല്‍ ലൂയിസ് അരഗോണാസ് യൂറോ കപ്പ് വിജയത്തിലേക്ക് നയിച്ചതോട് കൂടിയാണ് സ്പാനിഷ് ടീമില്‍ മാറ്റം വന്നത്. പിന്നീട് അരഗോണാസ് സ്ഥാനമൊഴിഞ്ഞ ശേഷമാണ് ഞാന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.

പിന്നാലെ 2012 ലോകകപ്പും തുടര്‍ന്ന് നടന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പും സ്‌പെയ്ന്‍ തന്നെ നേടി. മുന്‍ റയല്‍ മാഡ്രിഡ് പരിശീലകന്‍ കൂടിയായ ഡെല്‍ ബോസ്‌ക്ക് പറയുന്നത് ഇംഗ്ലീഷ് ടീം താരസമ്പന്നമാണെന്നാണ്. എന്നാല്‍ സ്പാനിഷ് ടീമിന്റെ പാത പിന്‍തുടര്‍ന്നാല്‍ മാത്രമേ കാര്യങ്ങള്‍ ഇംഗ്ലണ്ടിന് എളുപ്പമാവുകയുള്ളുവെന്നും ഡെല്‍ ബോസ്‌ക് കൂട്ടിച്ചേര്‍ത്തു.

click me!