ക്വാറി ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസില്‍ രാഹുല്‍ ആര്‍.നായര്‍ കുറ്റവിമുക്തന്‍

Web Desk |  
Published : Jun 05, 2018, 06:34 PM ISTUpdated : Oct 02, 2018, 06:30 AM IST
ക്വാറി ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസില്‍ രാഹുല്‍ ആര്‍.നായര്‍ കുറ്റവിമുക്തന്‍

Synopsis

പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍.നായര്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം: കൈക്കൂലി കേസിൽ എസ്പി രാഹുൽ ആർ.നായർ കുറ്റവിമുക്തൻ. പത്തനംതിട്ട എസ്പിയായിരിക്കെ പൂട്ടിയ ക്വാറി തുറക്കാൻ ഉടമയിൽ നിന്നും 17 ലക്ഷം കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തത്. 

 പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചതിനാൽ രാഹുൽ ആർ നായരെ സസ്പെന്‍റ് ചെയ്തിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പില്ലെന്ന് വിജിലൻസ് കണ്ടെത്തി. പണം നൽകിയെന്ന് പറയുന്നവർക്കോ സാക്ഷികൾക്കോ ആരോപണം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ കേസ് നിലനില്ക്കില്ലെന്ന് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

വിജിലൻസ് റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഒരു തടസ്സ ഹർജി കോടതിയിൽ വന്നതിനെ തുടർന്ന് വിശദമായ വാദം കേട്ടശേഷമാണ് വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചത്. ഇപ്പോൾ എറണാകുളം റൂറൽ എസ്പിയാണ് രാഹുൽ ആർ നായർ.രാഹുലിൻറെ ക്ലീൻ ചിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് അംഗീകരിച്ചത്.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ജയിലിൽ പ്രത്യേക പരിഗണനയില്ല, കിടപ്പ് പായയിൽ, പാര്‍പ്പിച്ചിരിക്കുന്നത് മൂന്നാം നമ്പര്‍ സെല്ലിൽ
പിഎസ്എൽവി റിട്ടേണ്‍സ്; 2026ലെ ആദ്യ വിക്ഷേപണത്തിന് സജ്ജമായി ഇസ്രോ, 'അന്വേഷ'യുമായി പിഎസ്എൽവി സി 62 നാളെ കുതിച്ചുയരും