പൂട്ടിയ കാറിനുളളില്‍ ശ്വാസംകിട്ടാതെ സഹോദരങ്ങള്‍ മരിച്ചു

Published : Oct 06, 2017, 09:27 PM ISTUpdated : Oct 05, 2018, 03:36 AM IST
പൂട്ടിയ കാറിനുളളില്‍ ശ്വാസംകിട്ടാതെ  സഹോദരങ്ങള്‍ മരിച്ചു

Synopsis

ദില്ലി: പൂ​ട്ടി​യി​ട്ട കാ​റി​നു​ള്ളി​ൽ​ ശ്വാ​സം​കി​ട്ടാ​തെ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട്​ കു​ട്ടി​ക​ൾ മ​രി​ച്ചു. ദില്ലി പ്രാ​ന്ത​ത്തി​ലെ ര​ൻ​ഹോ​ള​യി​ലാ​ണു ദാ​രു​ണ സം​ഭ​വം. സോ​നു(5), രാ​ജ്(6) എ​ന്നി​വ​രാ​ണ് കാ​റി​നു​ള്ളിൽപ്പെട്ട്  മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ചയാണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്.  തുടര്‍ന്ന് തിരച്ചിലില്‍ ഇ​വ​രെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ പി​താ​വ് രാ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​ക്സി കാ​റി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​യ രാ​ജു കാ​ർ ലോ​ക്ക് ചെ​യ്യാ​തെ മു​റി​യി​ലേ​ക്കു പോ​യി. പി​ന്നീ​ട് കാ​ർ പൂ​ട്ടാ​ൻ മ​റ​ന്ന​കാ​ര്യം ഓ​ർ​മി​ച്ച​പ്പോ​ൾ റി​മോ​ട്ട് കീ ​ഉ​പ​യോ​ഗി​ച്ച് ദൂ​രെ​നി​ന്നു കാ​ർ പൂ​ട്ടി. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ കു​ട്ടി​ക​ൾ കാ​റി​ൽ കു​രു​ങ്ങി​യ​താ​യാ​ണു ക​രു​തു​ന്ന​ത്. പി​ന്നീ​ട് ഇ​വ​രെ ക​ണ്ടെ​ത്തി​യ​പ്പോ​ഴേ​യ്ക്കും കു​ട്ടി​ക​ൾ ഇ​രു​വ​രും മ​രി​ച്ചി​രു​ന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രാദേശിക ലീ​ഗ് എതിർത്തു, സംസ്ഥാന നേതാക്കൾ പിന്തുണച്ചു; കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ പ്രചാരണം തുടങ്ങി
യുവതി ആത്മഹത്യ ചെയ്ത സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ, ജീവനൊടുക്കാൻ കാരണം സുഹൈൽ എന്ന് കുറിപ്പ്