ദില്ലി കൂട്ടബലാത്സംഗം; വധശിക്ഷ പുനഃപരിശോധനക്കണമെന്ന ഹർജികളിൽ വാദം തുടങ്ങി

By Web DeskFirst Published Dec 12, 2017, 6:03 PM IST
Highlights

ദില്ലി: ദില്ലി കൂട്ടബലാത്സംഗ കേസിലെ വധശിക്ഷ  പുനഃപരിശോധനക്കണമെന്ന ഹർജികളിൽ വാദം തുടങ്ങി. പ്രതികളിൽ ഒരാളായ മുകേഷിന്‍റെ ഹർജി മാത്രമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിച്ചത്. പ്രതികളായ വിനയ്, അക്ഷയ്, പവൻ എന്നിവരുടെ ഹർജികളിൽ വാദം കേൾക്കുന്നത് ജനുവരി 22 ലേക്ക് മാറ്റി.  

അന്വേഷണസംഘം  മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് മുകേഷിനു വേണ്ടി ഹാജരായ അഭിഭാഷകൻ എം.എൽ ശർമ്മ വാദിച്ചു.  കേസ് അന്വേഷണവും  തെളിവുകളും തൃപ്തികരമല്ലെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം സർക്കാർ അഭിഭാഷകൻ എതിർത്തതോടെ ഹർജിയിൽ കോടതി തീരുമാനമെടുത്തില്ല. വധശിക്ഷ ശരിവച്ച കീഴ്ക്കോടതി  ഉത്തരവ് കഴിഞ്ഞ മെയ് അഞ്ചിനാണ് സുപ്രീംകോടതി ശരിവച്ചത്.

click me!